Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2018 5:03 AM IST Updated On
date_range 25 Dec 2018 5:03 AM ISTഎടക്കാട് സൂപ്പർ ലീഗ് സെവൻസ്; വിക്ടോറിയ ----ഹുസ്സൻമുക്ക്-------- ജേതാക്കൾ
text_fieldsbookmark_border
മുഴപ്പിലങ്ങാട്: യു.എ.ഇയിലെ എടക്കാട്ടുകാർക്ക് നവ്യാനുഭവമായി എടക്കാട് സൂപ്പർ ലീഗ് സെവൻസ് ഫുട്ബാൾ ടൂർണമെൻറ്. ദു ബൈ അൽ ഖുസൈസിലുള്ള ഫുട്ബാൾ കോർണർ ഗ്രൗണ്ടിൽ നടന്ന സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ പ്രാദേശികാടിസ്ഥാനത്തിൽ എടക്കാടിനെ പ്രതിനിധാനംചെയ്ത് വിക്ടോറിയ ------ഹസ്സൻമുക്ക്-----------, സ്പീഡ് ബോയ്സ് ഡിസ്‌പെൻസറി, ഷൈൻസ്റ്റാർ കുന്നത്തുപള്ളി, മണപ്പുറം ബ്രദേഴ്സ്, എം.ബി.ബി ബീച്ച് ഏരിയ എന്നീ ടീമുകളും യു.എ.ഇയിൽ പഠിക്കുന്ന എടക്കാട് നിവാസികളായ വിദ്യാർഥികളുടെ സത്‍വ നൈറ്റ് റൈഡേഴ്‌സ് ടീമും പങ്കെടുത്തു. ഫൈനലിൽ സ്പീഡ് ബോയ്സിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി വിക്ടോറിയ ഹുസ്സൻമുക്ക് ജേതാക്കളായി. മികച്ച താരമായി വിക്ടോറിയയുടെ സാജിർ തെക്കേത്തലയെ െതരഞ്ഞെടുത്തു. എടക്കാട് കുന്നത്ത്പള്ളിയുടെ അർഫിദ് ടോപ് സ്‌കോററായി. പ്രഥമ താരത്തിനുള്ള അവാർഡ് സത്‍വ നൈറ്റ് റൈഡേഴ്സിെൻറ മാസിൻ മഷൂത് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story