Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2018 5:04 AM IST Updated On
date_range 18 Dec 2018 5:04 AM ISTജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം എടക്കാട് ഏരിയ സമ്മേളനം
text_fieldsbookmark_border
എടക്കാട്: അന്തസ്സും അഭിമാനവുമുള്ള അവസ്ഥ സ്ത്രീകൾക്ക് ലഭിക്കണമെങ്കിൽ സദാചാര മൂല്യങ്ങളുടെ വീണ്ടെടുപ്പാണ് ആദ് യം നടക്കേണ്ടതെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം റഫീഖ ജലീൽ. സ്വാർഥതാൽപര്യങ്ങൾക്കപ്പുറം ധാർമികതയുടെ തുറസ്സാണ് സ്ത്രീത്വം ആവശ്യപ്പെടുന്നത്. സദാചാരബോധം സ്വാതന്ത്ര്യത്തിെൻറ ജീവവായുവാണ്. ജമാഅത്തെ ഇസ്ലാമി എടക്കാട് ഏരിയ വനിതാ സമ്മേളനം എടക്കാട് സഫാ കോമ്പൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വനിതാ വിഭാഗം എടക്കാട് ഏരിയ കൺവീനർ സൗദ ടീച്ചർ അധ്യക്ഷത വഹിച്ചു. കാമ്പയിൻ പ്രമേയമായ 'സദാചാരം സ്വാതന്ത്ര്യമാണ്' വിഷയാവതരണം ജില്ല സമിതി അംഗം നിഷാദ ഇംതിയാസ് നിർവഹിച്ചു. അഡ്വ. സി.വി. റുസ്ലീന, റുക്സാന ടീച്ചർ, സൗഹൃദ കേരളം പെൺ കൂട്ടായ്മ പ്രസിഡൻറ് ശ്രീമതി ടീച്ചർ, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് അംഗം എം. ഉഷ, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ല സെക്രട്ടറി എം. സൈറബാനു, എസ്.ഐ.ഒ ജില്ല സെക്രട്ടറി ശബീർ എടക്കാട്, ജി.ഐ.ഒ ഏരിയ കൺവീനർ ഫാത്തിമ സീജ എന്നിവർ സംസാരിച്ചു. റിസ്ല സബ്നി പ്രമേയം അവതരിപ്പിച്ചു. എം.ഡി.എസ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ഡോ. ബിസൻസക്ക് റഫീഖ ജലീൽ ഉപഹാരം നൽകി. വിവിധ മത്സര വിജയികൾക്ക് സമ്മാനം നൽകി. എം. ഇദ്രീസ് സമാപന പ്രസംഗം നടത്തി. നാജിഹ, ഷഹാന നസീർ എന്നിവ ഖുർആൻ സന്ദേശവും സംഹരീറ, മറിയം മിർസ എന്നിവർ ഗാനാലാപനവും നടത്തി. ഏരിയ സെക്രട്ടറി നസരി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ മുംതാസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story