Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2018 5:04 AM IST Updated On
date_range 16 Dec 2018 5:04 AM ISTവ്യാജസ്വർണം നൽകി പണംതട്ടാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ
text_fieldsbookmark_border
തളിപ്പറമ്പ്: 12 ലക്ഷം രൂപയുടെ സ്വർണതട്ടിപ്പ് നടത്താൻശ്രമിച്ച രണ്ടുപേരെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. കോ ഴിക്കോട് കുറ്റ്യാടിയിലെ തലച്ചിറ രാഘവൻ (50), കർണാടക മൈസൂരുവിലെ ശത്രു സോളങ്കി (28) എന്നിവരാണ് വ്യാജസ്വർണം സഹിതം അറസ്റ്റിലായത്. പരിയാരം മെഡിക്കൽ കോളജിനടുത്ത് ലോട്ടറിവിൽപന നടത്തുന്ന ഭാസ്കരെൻറ പരാതിയെ തുടർന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. ഭാസ്കരെൻറ സുഹൃത്തിെൻറ മകളുടെ കല്യാണത്തിന് രണ്ടു കിലോ സ്വർണം 12 ലക്ഷം രൂപക്ക് നൽകാമെന്ന് പറഞ്ഞ് രാഘവനും ശത്രു സോളങ്കിയും ഭാസ്കരനെ സമീപിക്കുകയായിരുന്നു. 200 ഗ്രാം സ്വർണം ഭാസ്കരന് കമീഷനായും വാഗ്ദാനം ചെയ്തു. ഇവരുടെ പെരുമാറ്റത്തിൽ സംശയംതോന്നിയ ഭാസ്കരൻ തളിപ്പറമ്പ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രതികൾ കഴിഞ്ഞ ചൊവ്വാഴ്ച രാഘവന് സാമ്പിൾ സ്വർണം എത്തിച്ചുകൊടുത്തു. ഇത് ജ്വല്ലറിയിൽ പരിശോധിച്ചപ്പോൾ യഥാർഥ സ്വർണം തന്നെയാണെന്ന് തെളിഞ്ഞു. ബാക്കി സ്വർണം ക്ഷേത്രത്തിൽ പൂജക്ക് വെച്ചതിനാൽ വെള്ളിയാഴ്ച എത്തിക്കാമെന്ന് അറിയിച്ചു. വെള്ളിയാഴ്ച ഹർത്താലായതിനാൽ സ്വർണ കൈമാറ്റം ശനിയാഴ്ച ഉച്ചക്കാണ് നടന്നത്. ഇതിനായി രാഘവനും ശത്രു സോളങ്കിയും സ്വർണവുമായി പറശ്ശിനിക്കടവിൽ എത്തി. അതേസമയം, അവിടെ ഉണ്ടായിരുന്ന എസ്.ഐ കെ.കെ. പ്രശോഭിെൻറ നേതൃത്വത്തിൽ പൊലീസ് സംഘം കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പ്രതികൾ സ്വർണം നൽകിയതോടെ പൊലീസുകാർ അവരെ പിടികൂടി. അതിനിടെ പ്രതികൾക്കൊപ്പം വന്ന രണ്ടുപേർ കാറിൽ കടന്നുകളയുകയും ചെയ്തു. തുടർന്ന് സ്റ്റേഷനിലെത്തിച്ച്, പിടികൂടിയ സ്വർണം പരിശോധിച്ചപ്പോഴാണ് വ്യാജനാണെന്ന് തെളിഞ്ഞത്. ശനിയാഴ്ച രാത്രി അറസ്റ്റ് രേഖപ്പെടുത്തിയ രണ്ടു പ്രതികളെയും ഞായറാഴ്ച തളിപ്പറമ്പ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story