Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകെ.പി.സി.സി പുനഃസംഘടന;...

കെ.പി.സി.സി പുനഃസംഘടന; യൂത്ത്​ കോൺഗ്രസ്​ മുൻ ഭാരവാഹികളും രംഗത്ത്​

text_fields
bookmark_border
തിരുവനന്തപുരം: കെ.പി.സി.സിഡി.സി.സി പുനഃസംഘടന സംബന്ധിച്ച് ചർച്ച സജീവമായതോടെ മുൻകാല യൂത്ത് കോൺഗ്രസ് ഭാരവാഹികള ും മുൻ ഡി.സി.സി പ്രസിഡൻറുമാരും രംഗത്ത്. കെ.പി.സി.സിക്കും ഡി.സി.സികൾക്കും പുതിയ പ്രസിഡൻറിനെ നിയമിെച്ചങ്കിലും പഴയ ഭാരവാഹികൾ തുടരുകയാണ്. അതാകെട്ട ജംബോ കമ്മിറ്റികളും. ഇതിൽ പലരും കമ്മിറ്റികളിൽ പെങ്കടുക്കാത്ത അവസ്ഥയിലാണ് പുനഃസംഘടന ചർച്ച. ഇതിനിടെയാണ് ഒരു വിഭാഗം മുൻ യൂത്ത് കോൺഗ്രസ്കെ.എസ്.യു ഭാരവാഹികൾ കെ.പി.സി.സിക്ക് പുറത്ത് നിൽക്കുന്നത്. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ കഴിഞ്ഞദിവസം കേരള ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറിയുമായി പുനഃസംഘടനവിഷയം ചർച്ച ചെയ്തു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി സംസാരിച്ച് പട്ടിക തയാറാക്കാനാണ് ധാരണ. നിലവിലെ ഭാരവാഹികളിൽ സജീവമല്ലാത്തവരെ ഒഴിവാക്കും. കെ.പി.സി.സി സെക്രട്ടറിമാരിൽ ചിലർ ജനറൽ സെക്രട്ടറിമാരാകും. മുൻ ഡി.സി.സി പ്രസിഡൻറുമാരിൽ ചിലരെയും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ്, വൈസ് പ്രസിഡൻറ് എന്നിവരെയും കെ.പി.സി.സി ഭാരവാഹികളാക്കും. അടുത്ത നാളിൽ അന്തരിച്ച മുതിർന്ന നേതാക്കളുടെ പെൺമക്കളെ ഭാരവാഹികളാക്കാൻ അതിനിടെ ചിലർ ചരടുവലിച്ചുതുടങ്ങി. അന്തരിച്ച കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് എം.െഎ. ഷാനവാസിന് പകരക്കാരനെ കണ്ടെേത്തണ്ടതുണ്ട്. സാമുദായിക സന്തുലിതാവസ്ഥ നിലനിർത്താൻ ആ സമുദായത്തിൽ നിന്നൊരാളെ വർക്കിങ് പ്രസിഡൻറാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഏതാനും പേരുകൾ കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധിക്ക് സമർപ്പിക്കും. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് വർക്കിങ് പ്രസിഡൻറുണ്ടായേക്കും. ഡി.സി.സികളിലും സമാന സാഹചര്യമായിരിക്കും. നൂറിലേറെ ഭാരവാഹികൾ എല്ലാ ജില്ലകൾക്കുമുണ്ട്. ഇവരുടെ എണ്ണം മൂന്നിലൊന്നായി കുറക്കും. സ്ഥാനമൊഴിഞ്ഞ യൂത്ത് കോൺഗ്രസ്, കെ.എസ്.യു ഭാരവാഹികൾ ഡി.സി.സികളിലെത്തും. സാമുദായിക, പ്രാദേശിക പരിഗണനകൾ നൽകിയാവും പുനഃസംഘടനയെങ്കിലും ഗ്രൂപ് പരിഗണനകൾക്ക് തന്നെയാകും മുൻതൂക്കം. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് പുനഃസംഘടന നടത്തി ഗ്രൂപ് സജീവമാക്കണമോയെന്ന ചിന്തയും ചിലർക്കുണ്ട്. പുറത്ത് പോകുന്നവരും സ്ഥാനം കിട്ടാത്തവരും ശത്രുക്കളായി മാറുമെന്നുറപ്പായിരിക്കെ, അത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങെള ബാധിക്കുമോയെന്ന ആശങ്ക നേതാക്കൾക്കുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story