Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMLP+TSR+++ചോദ്യപേപ്പർ...

MLP+TSR+++ചോദ്യപേപ്പർ ചോർച്ച: കോളജുകൾക്ക് നിർദേശവുമായി കാലിക്കറ്റ്

text_fields
bookmark_border
കോഴിക്കോട്: ചോദ്യക്കടലാസ് ചോരുന്നതും കെട്ടുമാറി പൊട്ടിക്കുന്നതും തലവേദനയായപ്പോൾ പുതിയ നിർദേശങ്ങളുമായി കാല ിക്കറ്റ് സർവകലാശാല. കോളജ് പ്രിൻസിപ്പൽമാരും പരീക്ഷ ചീഫ് സൂപ്രണ്ടുമാരും പാലിക്കേണ്ട നിർദേശങ്ങളാണ് പരീക്ഷ കൺട്രോളർ സർക്കുലറായി നൽകിയത്. മൂന്നാം സെമസ്റ്റർ ബി.കോം, ബി.ബി.എ പരീക്ഷയുടെ ചോദ്യക്കടലാസ് പരീക്ഷ തലേന്ന് വാട്സ്ആപ് വഴി ചോർന്നതിനെ തുടർന്നാണ് അധികൃതരുടെ ഇടപെടൽ. ചോദ്യക്കടലാസ് സൂക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും കെട്ടുകൾ പൊട്ടിക്കുന്നതിലും അതീവ ശ്രദ്ധ വേണമെന്ന് പരീക്ഷ കൺട്രോളർ ഓർമിപ്പിക്കുന്നു. പരീക്ഷ മാറ്റിവെച്ചതറിയാതെയും മറ്റും ഉത്തരക്കടലാസ് പൊട്ടിച്ചാൽ പരീക്ഷ കൺട്രോളറെ ഉടൻ അറിയിക്കണം. 0494 2400291, 2407202, 2407200, 2407203 എന്നീ നമ്പറുകളിലും ce@uoc.ac.in, paace@uoc.ac.in എന്നീ ഇമെയിൽ വിലാസത്തിലും വിവരം ശ്രദ്ധയിൽപ്പെടുത്തണം. വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കാനും കാലിക്കറ്റിലെ പരീക്ഷ സമ്പ്രദായം താളംതെറ്റിക്കാനും വ്യാജ സന്ദേശം പ്രചരിക്കുന്നുവെന്നും അധികൃതർ പറഞ്ഞു. ഇത്തരം തെറ്റായ സന്ദേശങ്ങളെക്കുറിച്ച് വിദ്യാർഥികളെ കോളജ് അധികാരികൾ ബോധ്യപ്പെടുത്തണം. സർവകലാശാലയുടെ വെബ്സൈറ്റിലെ അറിയിപ്പും പത്രക്കുറിപ്പും കോളജുകളിലേക്ക് അയക്കുന്ന ഇമെയിലുകളുമാണ് സത്യാവസ്ഥ അറിയാൻ ആശ്രയിക്കേണ്ടത്. ഇമെയിലുകൾ പ്രിൻസിപ്പലും ചീഫ് സൂപ്രണ്ടും ഇടക്കിടെ പരിശോധിക്കണമെന്നും പരീക്ഷ കൺട്രോളർ നിർദേശിക്കുന്നു. അതിനിടെ ബി.കോം, ബി.ബി.എ പരീക്ഷയുടെ ചോദ്യക്കടലാസ് വാട്സ്ആപ്പിൽ ചോർന്ന സംഭവത്തിൽ മലപ്പുറം പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയിട്ടുണ്ട്. ചോദ്യക്കടലാസ് ആദ്യം പ്രചരിപ്പിച്ചയാളെ കണ്ടെത്തേണ്ടതുണ്ട്. നേരത്തേ അയച്ച ചോദ്യക്കടലാസ് കെട്ടുകൾ പരീക്ഷ വിഭാഗത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story