Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയു.ഡി.എഫ് കലക്ടറേറ്റ്...

യു.ഡി.എഫ് കലക്ടറേറ്റ് ധര്‍ണ നാളെ

text_fields
bookmark_border
കണ്ണൂര്‍: ശബരിമലയില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ പിന്‍വലിക്കുക, ബന്ധുനിയമനം നടത്തിയ മന്ത്രി കെ. ടി. ജലീല്‍ രാജിവെക്കുക, സര്‍ക്കാര്‍ പ്രഖ്യാപിച്ച വനിതാമതില്‍ പരിപാടിയില്‍നിന്ന് പിന്തിരിയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനവ്യാപകമായി യു.ഡി.എഫ് നടത്തുന്ന കലക്ടറേറ്റ് ധര്‍ണ വിജയിപ്പിക്കാന്‍ നേതൃയോഗം തീരുമാനിച്ചു. തിങ്കളാഴ്ച കലക്ടറേറ്റ് പടിക്കലാണ് ധർണ. രാവിലെ 10ന് കെ.സി. ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ധര്‍ണയില്‍ മുഴുവന്‍ യു.ഡി.എഫ് പ്രവര്‍ത്തകരും നേതാക്കളും പങ്കെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ല ചെയര്‍മാന്‍ പ്രഫ. എ.ഡി. മുസ്തഫ അധ്യക്ഷത വഹിച്ചു. എം. നാരായണന്‍കുട്ടി, വി.പി. വമ്പന്‍, സുരേഷ് ബാബു എളയാവൂർ, ജോയി പുത്തന്‍പുരയ്ക്കല്‍, എ.കെ. ബാലകൃഷ്ണന്‍, ജോസഫ് മുള്ളന്മട, കെ. മോഹനന്‍, സജിത്ത്, വി.എ. ഹാരീസ് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story