Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനിഫ്​റ്റ്​,...

നിഫ്​റ്റ്​, എൻജിനീയറിങ്​ കോളജ് കാമ്പസുകളിൽ സി.സി.ടി.വിയും തെരുവുവിളക്കും സ്ഥാപിക്കണം -മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
കണ്ണൂർ: ധർമശാലയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയും (നിഫ്റ്റ്) മാങ്ങാട്ടുപറമ്പ് എൻജിനീയറിങ് ക ോളജും പ്രവർത്തിക്കുന്ന പ്രദേശങ്ങളിൽ അടിയന്തരമായി തെരുവുവിളക്കും സി.സി.ടി.വി കാമറകളും സ്ഥാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിട്ടു. പ്രദേശത്ത് വനിതാ പൊലീസി​െൻറ അടക്കം എല്ലാ ദിവസവും ശക്തമായ പട്രോളിങ് ഏർപ്പെടുത്തണം. വൈകുന്നേരങ്ങളിൽ പേട്രാളിങ് ശക്തമാക്കണം. കോളജ് കാമ്പസിൽ കോളജ് അധികാരികൾ സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. കണ്ണൂർ സ്വദേശി വി. ദേവദാസ് നൽകിയ പരാതിയിലാണ് നടപടി. ജില്ല പൊലീസ് മേധാവിയിൽനിന്ന് കമീഷൻ റിപ്പോർട്ട് വാങ്ങിയിരുന്നു. കോളജ് കാമ്പസിൽ വിദ്യാർഥികൾക്ക് നേരെ അക്രമം തുടരുകയാണെന്ന് പരാതിക്കാരൻ അറിയിച്ചു. നടപടി എടുക്കുന്നുണ്ടെന്നാണ് പൊലീസി​െൻറ റിപ്പോർട്ട്. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിലെയും എൻജിനീയറിങ് കോളജിലെയും വിദ്യാർഥികളാണ് അക്രമം നടത്തുന്നതെന്ന് കമീഷൻ നിരീക്ഷിച്ചു. ഇതുസംബന്ധിച്ച് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊലീസ് ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. ജില്ല പൊലീസ് മേധാവിക്കാണ് ഉത്തരവ് നൽകിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story