Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightരക്തദാന ക്യാമ്പ്

രക്തദാന ക്യാമ്പ്

text_fields
bookmark_border
പാനൂർ: കടവത്തൂർ പുഞ്ചിരി കലാകായിക വേദി ആഭിമുഖ്യത്തിൽ 17ന് സംഘടിപ്പിക്കും. രക്തഗ്രൂപ് നിർണയവും നടത്തും. രാവിലെ 9.30ന് പഞ്ചായത്ത് പ്രസിഡൻറ് കാട്ടൂർ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. കോടിയേരി മലബാർ കാൻസർ സ​െൻറർ ബ്ലഡ് ബാങ്കി​െൻറയും തലശ്ശേരി ഇന്ദിരഗാന്ധി ആശുപത്രിയുടെയും സഹകരണത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പി.ആർ. കുറുപ്പി​െൻറ 18ാം ചരമവാർഷികം പാനൂർ: സോഷ്യലിസ്റ്റ് നേതാവും മുൻ മന്ത്രിയുമായിരുന്ന പി.ആർ. കുറുപ്പി​െൻറ 18ാം ചരമവാർഷികം ഈ മാസം 18 മുതൽ ജനുവരി 17 വരെ വിവിധ പരിപാടികളോടെ ആചരിക്കും. 18ന് വൈകീട്ട് പുത്തൂരിലെ സ്മൃതി മണ്ഡപത്തിൽ മുതിർന്ന സോഷ്യലിസ്റ്റ് പി.പി. നാണു ജ്യോതി തെളിക്കും. തുടർന്ന് പഞ്ചായത്ത് ഒാഫിസിനടുത്ത ഗ്രൗണ്ടിൽ പി.ആർ, അരങ്ങിൽ, കുഞ്ഞിരാമക്കുറുപ്പ്, കെ. ചന്ദ്രശേഖരൻ, പി.എ. ഹാരിസ് അനുസ്മരണ സമ്മേളനം നടക്കും. ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. എം.കെ. പ്രേംനാഥ് ഉദ്ഘാടനം ചെയ്യും. വിവിധ കലാപരിപാടികളും നാടകവും അരങ്ങേറും. 19 മുതൽ 31 വരെ വിവിധയിടങ്ങളിലായി 50 പി.ആർ അനുസ്മരണ കുടുംബസംഗമങ്ങൾ നടക്കും. സമാപന ദിവസമായ ജനുവരി 17ന് വൈകീട്ട് പൊയിലൂരിൽ നിന്നാരംഭിക്കുന്ന അനുസ്മരണ റാലി വിളക്കോട്ടൂരിൽ സമാപിക്കും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ രവീന്ദ്രൻ കുന്നോത്ത്, ജയചന്ദ്രൻ കരിയാട്, എൻ.കെ. അനിൽകുമാർ, പി. ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story