Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2018 5:04 AM IST Updated On
date_range 16 Dec 2018 5:04 AM ISTതലശ്ശേരി സഹകരണ ആശുപത്രിക്ക് പുതിയ ഭരണസമിതി
text_fieldsbookmark_border
തലശ്ശേരി: തലശ്ശേരി സഹകരണ ആശുപത്രിയിൽ പുതിയ ഭരണസമിതി അംഗങ്ങൾ ചുമതലയേറ്റു. 2013 മുതൽ 2018 വരെ തുടർന്ന എ.എൻ. ഷംസീർ എം.എൽ. എ പ്രസിഡൻറായ ഭരണസമിതി കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് പുതിയ ഭരണസമിതി അധികാരമേറ്റത്. അഡ്വ. കെ. ഗോപാലകൃഷ്‌ണനാണ് പ്രസിഡൻറ്. ടി. സുധീറാണ് വൈസ് പ്രസിഡൻറ്. തലശ്ശേരി മുനിസിപ്പൽ ചെയർമാൻ സി.കെ. രമേശൻ, വൈസ് ചെയർപേഴ്സൻ നജ്മ ഹാഷിം, വി. ലീല, പി.കെ. ആശ, കെ.വി. മോഹനൻ, കെ.കെ. ശശീന്ദ്രൻ, വി. ശശീന്ദ്രൻ, ഡോ. സി.കെ. രാജീവ് നമ്പ്യാർ, ഡോ. സുധാകരൻ കോമത്ത്, എസ്. രവീന്ദ്രനാഥ പൈ, എ.എം. രവീന്ദ്രൻ എന്നിവർ ഭരണസമിതി അംഗങ്ങളാണ്. പുതുതായി തെരഞ്ഞെടുത്ത ഭരണസമിതി അംഗങ്ങൾക്ക് എ.എൻ. ഷംസീർ എം.എൽ.എയുടെയും കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയൻ ആശുപത്രി യൂനിറ്റിെൻറയും ഡോക്ടർമാരുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story