Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലഹരിക്കെതിരെ കർശന...

ലഹരിക്കെതിരെ കർശന നടപടിയുമായി എക്​സൈസ്​ വകുപ്പ്​

text_fields
bookmark_border
കണ്ണൂർ: എക്‌സൈസ് വകുപ്പി​െൻറ പ്രത്യേക പരിശോധനക്ക് തുടക്കമായി. വ്യാജമദ്യത്തി​െൻറ മയക്കുമരുന്നുകളുടെയും കള്ളക്കടത്തും വിപണനവും സംഭരണവും തടയുന്നതിന് കർശന നടപടി സ്വീകരിക്കുന്നതി​െൻറ ഭാഗമായാണിത്. ജില്ലതല കൺട്രോൾ റൂമുകൾ, താലൂക്ക്തല സ്‌ട്രൈക്കിങ് ഫോഴ്‌സുകൾ, ബോർഡർ പട്രോളിങ് എന്നിവയുടെ പ്രവർത്തനം ആരംഭിച്ചു. പൊതുജനങ്ങൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, തൊഴിലാളി സംഘടന നേതാക്കൾ, പഞ്ചായത്ത്, മുനിസിപ്പൽ അംഗങ്ങൾ, മദ്യവിരുദ്ധ പ്രവർത്തകർ എന്നിവർ ഉൾപ്പെടുന്ന ജനകീയ കമ്മിറ്റികൾ രൂപവത്കരിച്ച് അനധികൃത മദ്യത്തി​െൻറയും മയക്കു മരുന്നുകളുടെയും ഉൽപാദനം, സംഭരണം, വിതരണം എന്നിവ സംബന്ധിച്ച രഹസ്യവിവരങ്ങൾ ലഭ്യമാക്കും. ജില്ലതലത്തിൽ കലക്ടർ, ജില്ല െപാലീസ് ചീഫ്, മറ്റ് െപാലീസ് ഉദ്യോഗസ്ഥർ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ, പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാക്കൾ, എക്‌സൈസ് ഉദ്യോഗസ്ഥർ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടുന്ന ജില്ലതല കമ്മിറ്റി പ്രവർത്തനം വിലയിരുത്തുന്നതിന് യോഗം ചേരും. സ്പിരിറ്റ്, മയക്കുമരുന്ന്, സെക്കൻഡ്സ് മദ്യം, മാഹി, കർണാടക, ഗോവ മദ്യം എന്നിവയുടെ സംഭരണം, വിപണനം, കടത്ത് എന്നിവ ശ്രദ്ധയിൽപെട്ടാൽ ജനങ്ങൾക്ക് വിവരം നൽകാം. വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമാക്കിവെക്കും. പരാതികൾ വാട്‌സ് ആപ്/മെസേജ് വഴിയും ചുവടെ ചേർത്ത ഫോൺ നമ്പറുകളിലും അറിയിക്കാം: ഡിവിഷനൽ കൺട്രോൾ റൂം (ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ ഓഫിസ്) - 04972 706698, ടോൾ ഫ്രീ നമ്പർ - 1800 425 6698 155358, താലൂക്ക് കൺട്രോൾ റൂം-കണ്ണൂർ 04972 749973, തളിപ്പറമ്പ് 04960 201020, കൂത്തുപറമ്പ് 04902 362103, ഇരിട്ടി 04902 472205. അസി. എക്‌സൈസ് കമീഷണർ, കണ്ണൂർ 9496002873 04972 749500, സർക്കിൾ ഇൻസ്‌പെക്ടർ, സ്‌പെഷൽ സ്‌ക്വാഡ്, കണ്ണൂർ 9400069698 04972 749500, സർക്കിൾ ഇൻസ്‌പെക്ടർ, കണ്ണൂർ 9400069693 04972 749973, എക്‌സൈസ് ഇൻസ്‌പെക്ടർ, കണ്ണൂർ 9400069701, 04972 749971, എക്‌സൈസ് ഇൻസ്‌പെക്ടർ, പാപ്പിനിശ്ശേരി 9400069702, 04972 789650, സർക്കിൾ ഇൻസ്‌പെക്ടർ, തളിപ്പറമ്പ് 9400069695, 04602 201020, എക്‌സൈസ് ഇൻസ്‌പെക്ടർ, തളിപ്പറമ്പ് 9400069704, 04602 203960, എക്‌സൈസ് ഇൻസ്‌പെക്ടർ, ആലക്കോട് 9400069705, 04602 256797, എക്‌സൈസ് ഇൻസ്‌പെക്ടർ, ശ്രീകണ്ഠപുരം 9400069706, 04602 232697, എക്‌സൈസ് ഇൻസ്‌പെക്ടർ, പയ്യന്നൂർ 9400069703, 04985 202340, സർക്കിൾ ഇൻസ്‌പെക്ടർ, കൂത്തുപറമ്പ് 9400069696, 04902 362103, എക്‌സൈസ് ഇൻസ്‌പെക്ടർ, തലശ്ശേരി 9400069712, 04902 359808, എക്‌സൈസ് ഇൻസ്‌പെക്ടർ, കൂത്തുപറമ്പ് 9400069707, 04902 365260, എക്‌സൈസ് ഇൻസ്‌പെക്ടർ, പിണറായി 9400069711, 04902 383050, എക്‌സൈസ് ഇൻസ്‌പെക്ടർ, ന്യൂ മാഹി 04902 335000, സർക്കിൾ ഇൻസ്‌പെക്ടർ, ഇരിട്ടി 04902 472205, എക്‌സൈസ് ഇൻസ്‌പെക്ടർ, മട്ടന്നൂർ 9400069709, 04902 473660, എക്‌സൈസ് ഇൻസ്‌പെക്ടർ, ഇരിട്ടി 9400069710, 04902 494666, എക്‌സൈസ് ഇൻസ്‌പെക്ടർ, പേരാവൂർ 9400069708, 04902 446800, എക്‌സൈസ് ഇൻസ്‌പെക്ടർ, കൂട്ടുപുഴ 9400069713, 04902 421441. .......................................................
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story