Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2018 5:07 AM GMT Updated On
date_range 17 Oct 2018 5:07 AM GMTഗ്രീൻ പേരാവൂർ മാരത്തൺ
text_fieldsbookmark_border
കേളകം: നവകേരളനിർമാണത്തിെൻറ ഭാഗമായി ചേംബർ ഓഫ് പേരാവൂരും വൈസ്മെൻ ഇൻറർനാഷനൽ വെസ്റ്റ് ഇന്ത്യ റീജ്യനും സംഘടിപ്പിക്കുന്ന ഗ്രീൻ പേരാവൂർ മാരത്തണിെൻറ ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. ജില്ല കലക്ടറുടെ ചേംബറിൽ കലക്ടർ മിർ മുഹമ്മദലി ആദ്യ രജിസ്ട്രേഷൻ ചെയ്ത് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. ചേംബർ പ്രസിഡൻറ് വി.കെ. വിനേശൻ, റെയ്സ് ഡയറക്ടർ മൈക്കിൾ കെ. മൈക്കിൾ, ഡെന്നി ജോസഫ്, അനൂപ് നാരായണൻ, എം.സി. കുട്ടിച്ചൻ, പി.പി. സുരേഷ്, കെ.എം. ഷാജി, രാജേഷ്, അജിത്ത് എന്നിവർ സംബന്ധിച്ചു. ജിമ്മി ജോർജ് ഫൗണ്ടേഷൻ, പി.വൈ.സി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഗ്രീൻ പേരാവൂർ ക്വാർട്ടർ മാരത്തൺ ഡിസംബർ 23നാണ് നടക്കുക. കൂടുതൽ വിവരങ്ങൾക്ക്: www.peravoormarathon.com .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story