Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2018 11:45 AM IST Updated On
date_range 6 Oct 2018 11:45 AM ISTവൈദികൻ ഉൾപ്പെട്ട കഞ്ചാവ് കേസ്: കഞ്ചാവ് എത്തിയത് തേനിയിൽനിന്ന്
text_fieldsbookmark_border
ശ്രീകണ്ഠപുരം: വൈദികെൻറ പീഡനക്കേസ് ഒതുക്കിത്തീർക്കാൻ വിസമ്മതിച്ച ഗൃഹനാഥനെ കഞ്ചാവ് കേസിൽ കുടുക്കിയ സംഭവത്തിൽ കഞ്ചാവെത്തിയത് തേനിയിൽനിന്നാണെന്ന് തെളിഞ്ഞു. കേസിൽ ഉളിക്കൽ വയത്തൂർ കാലാങ്കിയിലെ വൈദികൻ ജയിംസ് വർഗീസ് തെക്കേമുറിയിൽ (43), ഇയാളുടെ സഹോദരൻ പോസ്റ്റ് ഒാഫിസ് ജീവനക്കാരൻ തെക്കേമുറിയിൽ സണ്ണി വർഗീസ് (49), നുച്ചിയാട് അലവിക്കുന്നിലെ മെഡിക്കൽ സ്റ്റോർ ജീവനക്കാരൻ പി.എൽ. റോയി (38) എന്നിവരെ നേരേത്ത എക്സൈസ് സി.െഎ അറസ്റ്റ്ചെയ്തിരുന്നു. കേസിെൻറ മറ്റെല്ലാ വിവരങ്ങളും തെളിഞ്ഞതോടെയാണ് അധികൃതർ കഞ്ചാവ് വന്ന വഴി അന്വേഷിച്ചത്. വൈദികെൻറ സഹോദരൻ സണ്ണി മലയാറ്റൂർ ദർശനത്തിന് പോയപ്പോൾ തേനിയിലേക്ക് പോയി കിലോക്കണക്കിന് കഞ്ചാവ് നാട്ടിലേക്ക് കൊണ്ടുവന്നതാണെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. ഫോൺരേഖകളടക്കം ലഭിച്ചതോടെയാണ് കഞ്ചാവെത്തിയ വഴിയും പുറത്തായത്. ഇതുകൂടി ചേർത്താണ് കോടതിയിൽ കുറ്റപത്രം നൽകുക. 2017 മേയ് 29ന് പയ്യാവൂർ ചന്ദനക്കാംപാറ ചാപ്പക്കടവിലെ തോട്ടത്തിൽ ജോസഫിെൻറ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടറിൽനിന്ന് 1.175 കിലോഗ്രാം കഞ്ചാവ് ശ്രീകണ്ഠപുരം എക്സൈസ് സംഘം പിടികൂടിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. പുലർച്ച ഒരുമണിയോടെ എക്സൈസ് ഓഫിസിൽ അജ്ഞാത ഫോൺകാളിലൂടെയാണ് വിവരം ലഭിച്ചത്. കഞ്ചാവ് പിടിച്ചെടുത്തപ്പോൾ തങ്ങൾ നിരപരാധികളാണെന്നും കെണിയിൽ കുടുക്കിയതാണെന്നും ജോസഫും കുടുംബവും വ്യക്തമാക്കുകയായിരുന്നു. പിന്നീട് ജോസഫ് മുഖ്യമന്ത്രിക്ക് പരാതി നൽകി. തുടർന്ന് തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിെൻറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വ്യക്തിവൈരാഗ്യം തീർക്കാനുള്ള ശ്രമമായിരുന്നുവെന്ന് മനസ്സിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story