Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമഴ, ചുഴലി: ജില്ലയിൽ...

മഴ, ചുഴലി: ജില്ലയിൽ കൺട്രോൾ റൂം

text_fields
bookmark_border
കാസർകോട്: ശ്രീലങ്കക്കടുത്ത്, അറബിക്കടലി​െൻറ തെക്കുകിഴക്ക് ഭാഗത്തായി ഒക്ടോബര്‍ അഞ്ചോടെ ശക്തമായ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യത കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം പ്രവചിച്ചതി​െൻറ അടിസ്ഥാനത്തില്‍ കാസര്‍കോട് ജില്ലയിലും 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം സജ്ജമാക്കി. 04994 257700, 9446601700 എന്നിവയാണ് കണ്‍ട്രോള്‍ റൂം നമ്പറുകൾ. ശക്തമായ മഴമൂലം പെെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടൽ, മണ്ണിടിച്ചില്‍ എന്നിവക്കു സാധ്യതയുള്ളതിനാല്‍ സര്‍ക്കാര്‍ വിവിധ വിഭാഗങ്ങളെ സജ്ജരാക്കി. ജില്ല ദുരന്തനിവാരണ അതോറിറ്റി കാസർകോട്: ജില്ല അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രങ്ങള്‍ 24 മണിക്കൂറും അടിയന്തരഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജരായിരിക്കും. പൊലീസ്, റവന്യൂ, ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ സേവനം 24 മണിക്കൂറും അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തില്‍ ഉറപ്പുവരുത്തും. ടെലിഫോൺ, വയര്‍ലെസ്, ഫാക്‌സ്, ഇൻറര്‍നെറ്റ്, വാട്‌സ്ആപ് എന്നിവ 24 മണിക്കൂറും ലഭ്യമാണെന്ന് ഉറപ്പുവരുത്തും. സാറ്റലൈറ്റ് ഫോണുകള്‍ ലഭ്യമായിട്ടുള്ള ജില്ലകളില്‍ അവ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പു വരുത്തും. ഒക്ടോബര്‍ അഞ്ചുമുതല്‍ രാവിലെ 11.00, വൈകീട്ട് 3.00, രാത്രി 10.00 എന്നീ സമയങ്ങളില്‍ സാറ്റലൈറ്റ് ഫോണുകള്‍ പുറത്ത് കൊണ്ടുവന്ന് എസ്.ഇ.ഒ.സി യിലെ മൊബൈല്‍ഫോണിലേക്ക് ബന്ധപ്പെടണം. അടിയന്തരഘട്ട കാര്യാലയങ്ങളില്‍ നിന്നുള്ള മുന്നറിയിപ്പുകള്‍ ബന്ധപ്പെട്ടവര്‍ക്ക് ലഭിച്ചുവെന്ന് ഉറപ്പുവരുത്തും. ജില്ല ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ജില്ലതല കോഒാഡിനേറ്ററുടെ ചുമതലവഹിക്കും. ജില്ല അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രങ്ങളില്‍ ജനറേറ്റര്‍ സേവനം ഉറപ്പു വരുത്തും. യു.പി.എസുകളുടെ ബാറ്ററി പ്രവര്‍ത്തനക്ഷമമാക്കും. റവന്യൂ കാസർകോട്: ഇന്നുമുതൽ (ഒക്ടോബര്‍ അഞ്ച്) 24 മണിക്കൂറും താലൂക്ക്തല കൺട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് തഹസില്‍ദാര്‍മാര്‍ക്ക് നിർദേശം നല്‍കി. പൊലീസ് ആൻഡ് ഫയര്‍ഫോഴ്‌സ് കാസർകോട്: മുമ്പ് പ്രളയം ബാധിച്ചതും ഉരുള്‍പൊട്ടല്‍ നടന്നതുമായ എല്ലാ സ്ഥലങ്ങളിലും പൊലീസ് മൈക്ക് അനൗണ്‍സ്‌മ​െൻറ് നടത്തി അതിതീവ്ര മഴയുടെ സാഹചര്യവും ഉരുള്‍പൊട്ടല്‍ സാധ്യതയും വെള്ളപ്പൊക്കസാധ്യതയും അറിയിക്കും. മലയോരമേഖലകളിലൂടെയുള്ള രാത്രിസഞ്ചാരം പരമാവധി ഒഴിവാക്കണം. ലഭിക്കുന്ന മഴയുടെ പ്രാദേശികതീവ്രതയും കൂടി പരിഗണിച്ച്, രാത്രി ഏഴിനും രാവിലെ ഏഴിനുമിടയില്‍ മലയോരമേഖലയില്‍ യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തും. ഫിഷറീസ് വകുപ്പ് കാസർകോട്: 24 മണിക്കൂറും മോണിറ്ററിങ് കര്‍ശനമാക്കുന്നതിന് കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. ഈ മുന്നറിയിപ്പ് തീരദേശഗ്രാമങ്ങളിലും തുറമുഖങ്ങളിലും മത്സ്യബന്ധനമേഖലയിലെ ആരാധനാലയങ്ങളിലും തീരപ്രദേശത്തെ ജനപ്രതിനിധികളെയും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളെയും അറിയിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കും. ദീർഘനാളത്തേക്ക് അറബിക്കടലില്‍ മത്സ്യബന്ധനത്തിന് പോയവര്‍ തീരം അണയുന്നതിന് നിര്‍ദേശം നല്‍കി. കടല്‍ ആംബുലന്‍സുകള്‍ സുസജ്ജമാക്കി. അടിയന്തര രക്ഷാപ്രവർത്തനം സജ്ജീകരിച്ചു. തീരദേശ പൊലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മ​െൻറ്: 24 മണിക്കൂറും മോണിറ്ററിങ് കര്‍ശനമാക്കി. മത്സ്യത്തൊഴിലാളികള്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശിക്കുന്ന ദിവസംവരെ മത്സ്യബന്ധനത്തിന് പോകരുത് എന്ന അറിയിപ്പ് തീരദേശങ്ങളില്‍ നൽകി. ടൂറിസം വകുപ്പ് കാസർകോട്: മലയോരമേഖലയിലേക്കുള്ള വിനോദയാത്ര, പ്രത്യേകിച്ചും നീലക്കുറിഞ്ഞി ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഒഴിവാക്കാന്‍ ആവശ്യമായ നടപടി സ്വീകരിച്ചു. രാത്രിസമയത്ത് ഒരുകാരണവശാലും വിനോദസഞ്ചാരികളെ മലയോരമേഖലയിലെ റോഡുകളില്‍ അനുവദിക്കില്ല. വിദ്യാഭ്യാസവകുപ്പ് ഓറഞ്ച് അലര്‍ട്ട്, റെഡ് അലര്‍ട്ട് എന്നിവ പ്രഖ്യാപിക്കുന്ന ജില്ലകളിൽ ലഭിക്കുന്ന മഴയുടെ തീവ്രതയും തോതും കൂടി പരിഗണിച്ച് ആവശ്യമെങ്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story