Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2018 11:44 AM IST Updated On
date_range 6 Oct 2018 11:44 AM ISTഡി.വൈ.എഫ്.ഐ ജില്ല സമ്മേളനം: ആദ്യകാല നേതാക്കളുടെ സംഗമം നടത്തി
text_fieldsbookmark_border
ഇരിട്ടി: ഇരിട്ടിയിൽ നടക്കുന്ന ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനത്തിെൻറ ഭാഗമായി ജില്ലയിലെ ആദ്യകാല ഡി.വൈ.എഫ്.ഐ നേതാക്കളുടെ സംഗമവും കലാകാരന്മാരെ ആദരിക്കൽ ചടങ്ങും നടത്തി. സിപി.എം സംസ്ഥാന കമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ സംഗമം ഉദ്ഘാടനം ചെയ്തു. പ്രളയാനന്തര കേരളത്തിെൻറ പുനഃസൃഷ്ടിക്കായി യുവാക്കളുടെ കഴിവും മനസ്സും മുതൽക്കൂട്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. അനാചാരങ്ങൾക്കും അന്തവിശ്വാസങ്ങൾക്കുമെതിരെയുള്ള പോരാട്ടം ശക്തമാക്കേണ്ട സമയമാണിപ്പോൾ. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ ആളെകൂട്ടിയുള്ള പ്രകടനങ്ങൾക്കൊന്നും നിയമത്തിെൻറ വഴി തടയാൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് എം. ഷാജർ അധ്യക്ഷത വഹിച്ചു. ആദ്യകാല നേതാക്കളായ സി.കെ.പി. പത്മനാഭൻ, എം. സുരേന്ദ്രൻ, ടി.ഐ. മധുസൂദനൻ, അഡ്വ. പി. സന്തോഷ്, എ.എൻ. ഷംസീർ എം.എൽ.എ, ടി.വി. രാജേഷ് എം.എൽ.എ, കെ. സന്തോഷ്, ബിനോയ് കുര്യൻ, പി.വി. ഗോപിനാഥ്, ബിജു കണ്ടക്കൈ, സി. സത്യപാലൻ, കെ. ഭാസ്കരൻ, ടി. അജയൻ, രജീന്ദ്രൻ എന്നിവർ പങ്കെടുത്തു. വി.കെ. സനോജ് സ്വാഗതവും സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു. വിവിധ കലാകാരൻമാരെയും ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story