Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2018 11:44 AM IST Updated On
date_range 6 Oct 2018 11:44 AM ISTതാണ്ടിയത് കാത്തിരിപ്പിെൻറ നാൾവഴികൾ
text_fieldsbookmark_border
കണ്ണൂർ: ഉത്തരമലബാറിെൻറ ആകാശസ്വപ്നം കണ്ണൂരിൽ പൂവണിയുന്നതിെൻറ അവസാന ഉത്തരവ് കിട്ടുേമ്പാൾ പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിെൻറ കഥകളുണ്ട് പിന്നിൽ. മാടായിപ്പാറയിലാണ് കണ്ണൂരിൽ വിമാനത്താവളം നിർമിക്കുമെന്ന് ആദ്യം പ്രതീക്ഷിച്ചത്. ആവശ്യമായ ഭൂമി അവിടെ ലഭ്യമല്ല എന്ന് കണ്ടതോടെ മൂർഖൻപറമ്പിന് നറുക്ക് വീഴുകയായിരുന്നു. കണ്ണൂർ ജില്ലക്കാരനായ സി.എം. ഇബ്രാഹിം കേന്ദ്ര വ്യോമയാന മന്ത്രിയായിരിക്കെ, 1996 ജനുവരി 19ന് വിമാനത്താവളത്തെക്കുറിച്ച് ആദ്യപ്രഖ്യാപനം. ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള കേരളസർക്കാർ പ്രാരംഭനടപടികൾ ആരംഭിച്ചു. പ്രവർത്തനം ഏറെ പുരോഗമിച്ചില്ല. പിന്നെ, ആറുവർഷത്തെ അനിശ്ചിതത്വം. 2005 ഏപ്രിൽ 29ന് കേന്ദ്ര മന്ത്രിസഭ തത്ത്വത്തിൽ അംഗീകാരം നൽകി. അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ 192 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടി തുടങ്ങി. പ്രാദേശിക എതിർപ്പിൽ തട്ടി ഭൂമി ഏറ്റെടുക്കാനായില്ല. 2006ൽ വി.എസ് സർക്കാർ ഭൂമി ഏറ്റെടുക്കലിന് കിൻഫ്രയെ ചുമതലപ്പെടുത്തിയതോടെ വേഗത വന്നു. 2008 ഫെബ്രുവരിയിൽ എയർപോർട്ടിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിെൻറ ഒൗദ്യോഗിക അനുമതി ലഭിച്ചു. 2009ൽ കണ്ണൂർ ഇൻറർനാഷനൽ എയർപോർട്ട് ലിമിറ്റഡ് കമ്പനി (കിയാൽ) പിറന്നു. 2010 ആഗസ്റ്റിൽ കിയാലിനെ പൊതുമേഖല കമ്പനിയായി പരിവർത്തിപ്പിച്ചു. 2010 ഡിസംബർ 17ന് വി.എസ്. അച്യുതാനന്ദൻ വിമാനത്താവളത്തിന് തറക്കല്ലിട്ടു. 2012 ഡിസംബറിൽ കിയാൽ േപ്രാജക്ട് ഓഫിസ് മട്ടന്നൂരിൽ പ്രവർത്തനം തുടങ്ങിയതോടെ സ്ഥലമെടുപ്പിന് വേഗത കൂടി. 2012 ഏപ്രിലിൽ ഓഹരിമൂലധനമായി 1000 കോടി രൂപ സമാഹരിക്കാൻ കണ്ണൂർ ഇൻറർനാഷനൽ എയർപോർട്ട് പ്രമോഷൻ സൊസൈറ്റി രൂപവത്കരിച്ചു. ആഗസ്റ്റ് 17ന് ഡി.ജി.സി.എ വിമാനത്താവള നിർമാണത്തിനുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകി. 2013 ജൂലൈയിൽ കേന്ദ്ര പരിസ്ഥിതി അനുമതിയായി. 2014 ഫെബ്രുവരി രണ്ടിന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആൻറണി നിർമാണോദ്ഘാടനം നിർവഹിച്ചു. ജൂലൈയിൽ ടെർമിനൽ കെട്ടിടത്തിെൻറ നിർമാണോദ്ഘാടനം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചു. 2016 ഫെബ്രുവരിയിൽ ആദ്യ പരീക്ഷണപ്പറക്കൽ. അന്ന് നാവികസേനയുെട ചെറുവിമാനം കണ്ണൂരിെൻറ നിലംതൊട്ടു. അവശേഷിച്ച നിർമാണജോലികൾ പിണറായി സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി. കഴിഞ്ഞ െസപ്റ്റംബർ 20ന് എയർ ഇന്ത്യ എക്സ്പ്രസിെൻറ യാത്രാവിമാനം മൂർഖൻപറമ്പിലിറങ്ങി. പിറ്റേന്ന് ഇൻഡിഗോയുടെ റിയോ യാത്രാവിമാനവും കണ്ണൂരിലെത്തി. ഒക്ടോബർ രണ്ടിന് എയർ ഇന്ത്യ എക്സ്പ്രസിെൻറ വലിയ യാത്രാവിമാനം വീണ്ടും പരീക്ഷണപ്പറക്കൽ നടത്തി. െഎ.എൽ.എസ് പരീക്ഷണം കടമ്പ കടന്നതിെൻറ മൂന്നാം നാളിലാണ് കണ്ണൂരിെൻറ വ്യോമയാനമോഹം ലോകഭൂപടത്തിലേക്ക് ചുവടുവെക്കുന്ന എയറോഡ്രാം ലൈസൻസ് ലഭിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story