Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sept 2018 1:14 PM IST Updated On
date_range 19 Sept 2018 1:14 PM ISTttn kannurചികിത്സ ഉത്തരവ് നടപ്പാക്കിയില്ല: 35 വർഷം മുമ്പ് തെരുവുനായുടെ കടിയേറ്റയാൾ ഹൈകോടതിയിൽ
text_fieldsbookmark_border
കൊച്ചി: 35 വർഷം മുമ്പ് തെരുവുനായുടെ കടിയേറ്റയാൾ കോടതിയലക്ഷ്യ ഹരജിയുമായി ഹൈകോടതിയിൽ. 1983ല്‍ തെരുവുനായുടെ കടിയേറ്റ് ദീര്‍ഘനാള്‍ നിയമപോരാട്ടം നടത്തി സൗജന്യ ചികിത്സക്ക് ഹൈകോടതി ഉത്തരവ് സമ്പാദിച്ച കണ്ണൂർ സ്വദേശി വി. ലക്ഷ്മണനാണ് കണ്ണൂർ ജില്ല മെഡിക്കൽ ഒാഫിസർക്കെതിരെ കോടതിയലക്ഷ്യ ഹരജിയുമായി സമീപിച്ചത്. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി എതിര്‍കക്ഷിയോട് വിശദീകരണം ചോദിച്ചു. തെരുവുനായ്ക്കളുടെ കടിയേറ്റവർക്ക് സൗജന്യ ചികിത്സ നൽകുമെന്ന സർക്കാർ നിലപാടിനെത്തുടർന്ന് ലക്ഷ്മണെൻറ ഹരജി ഹൈകോടതി 2015 ഡിസംബർ എട്ടിന് തീർപ്പാക്കിയിരുന്നു. കണ്ണൂര്‍ ജില്ല ജനറല്‍ ആശുപത്രിയിലോ മറ്റേതെങ്കിലും സർക്കാർ ആശുപത്രികളിലോ സൗജന്യ ചികിത്സക്കുള്ള ഉത്തരവോടെയാണ് ഹരജി തീർപ്പാക്കിയത്. അധികൃതർ ഉത്തരവ് പാലിക്കുന്നില്ലെന്നും ഇപ്പോഴും ചികിത്സ നിഷേധിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. ഇൗമാസം 26ന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story