Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sept 2018 1:15 PM IST Updated On
date_range 18 Sept 2018 1:15 PM IST'ഇന്ത്യ കാക്കാൻ സ്ത്രീ' ദേശീയയാത്ര 22ന് ജില്ലയിൽ
text_fieldsbookmark_border
കണ്ണൂർ: 'ഇന്ത്യ കാക്കാൻ സ്ത്രീ' സമരമുന്നണി ദേശീയയാത്രക്ക് ജില്ലയിൽ വിപുലമായ സ്വീകരണം നൽകും. ജമ്മു-കശ്മീർ, കന്യാകുമാരി, ഗുവാഹതി, ഡൽഹി, കാസർകോട‌് എന്നിവിടങ്ങളിൽനിന്ന് തുടങ്ങുന്ന യാത്ര ഒക്ടോബർ 13ന‌് ഡൽഹിയിൽ സമാപിക്കും. സ്ത്രീസുരക്ഷ മുഖ്യ ആശയമാക്കി ബാത്തേൻ അമൻ കീ സംവാദയാത്രക്ക് (സമാധാന സംവാദയാത്ര) തീവ്രഹിന്ദുത്വശക്തികൾക്കെതിരെ ഉറച്ച ശബ്ദമുയർത്തുന്ന മല്ലിക സാരാഭായ്, ശബാന ആസ്മി, മറിയം ധാവ്‌ളെ, ഡോ. അരുണ റോയ്, ശബ്‌നം ഹശ്മി, ആനി രാജ, ലീന ദിബിരു, അപർണ സെൻ, നിഷ അഗർവാൾ എന്നിവരാണ് നേതൃത്വം നൽകുന്നത്. രാജ്യത്തു വർധിക്കുന്ന ഫാഷിസ്റ്റ് പ്രവണതക്കും അസഹിഷ്ണുതക്കുമെതിരെയാണ് സംവാദയാത്ര. 22ന് വൈകീട്ട് അഞ്ചിന് പയ്യന്നൂർ, 23ന് രാവിലെ ഒമ്പതിന് കണ്ണൂർ പഴയ ബസ്സ്റ്റാൻഡ‌്, 11ന് തലശ്ശേരി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കും. 22 മുതൽ 25 വരെയാണ് സംസ്ഥാനത്ത് ജാഥ പര്യടനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story