Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sept 2018 1:15 PM IST Updated On
date_range 18 Sept 2018 1:15 PM ISTഏകാംഗ തെരുവുനാടകമാടി ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറി നിധിയ
text_fieldsbookmark_border
കണ്ണൂർ: കുട്ടിയായും അമ്മയായും അമ്മൂമ്മയായും നിയമപാലകനായും തോണിക്കാരായും നിധിയ പകർന്നാടിയപ്പോൾ കണ്ടുനിന്നവരുടെ കണ്ണിൽ ഒരുമാസം മുമ്പ് കേരളത്തെ പിടിച്ചുലച്ച പ്രളയം വീണ്ടുമെത്തി. നിധിയയുടെ പ്രകടനത്തെ നിറമനസ്സോടെ േപ്രാത്സാഹിപ്പിച്ച കാണികൾ കൈയയച്ച് സംഭാവനയും നൽകി. ചൊക്ലി ഒളവിലം രാമകൃഷ്ണ ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയായ ഈ കൊച്ചുകലാകാരി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താനാണ് ഒറ്റയാൾ തെരുവ് നാടകമവതരിപ്പിച്ചത്. പ്രളയം സംസ്ഥാനത്തെ എത്രത്തോളം ബാധിച്ചുവെന്നതും നവകേരളം സൃഷ്ടിക്കാനായി സംസ്ഥാന സർക്കാർ നടത്തുന്ന പരിശ്രമങ്ങളും പൊതുജനങ്ങൾ സഹകരിക്കേണ്ടതിെൻറ പ്രാധാന്യവുമാണ് നിധിയ സുധീഷിെൻറ ഏകാംഗ നാടകത്തിെൻറ പ്രമേയം. പുതിയ കേരളത്തെ വരച്ചു കാട്ടിയാണ് നാടകം അവസാനിക്കുന്നത്. നിരവധി അമ്വചർ നാടകങ്ങൾ സംവിധാനം ചെയ്ത സവ്യസാചിയാണ് നിധിയ അവതരിപ്പിക്കുന്ന 'കേരളത്തമ്മ' എന്ന നാടകം സംവിധാനം ചെയ്തത്. അനിൽ കെ. നിള, ബോബൻ എന്നിവരാണ് അണിയറയിൽ. നാടകരംഗത്ത് നിരവധി പുരസ്കാരങ്ങൾ നേടിയ സുധീഷ് പാത്തിക്കലിെൻറയും നിഷയുടെയും മകളാണ് നിധിയ. തെൻറ നാടകത്തിന് വിവിധ കേന്ദ്രങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഇതിൽ ഏറെ സന്തോഷമുണ്ടെന്നും മയ്യഴി നാടകഗ്രാമത്തിലെ കലാകാരിയായ നിധിയ പറയുന്നു. 10,000 രൂപയാണ് തെരുവുനാടകത്തിലൂടെ സമാഹരിച്ച് നിധിയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ആദ്യ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകി കൃഷി ഓഫിസർ മട്ടന്നൂർ: ആദ്യ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി തില്ലങ്കേരി കൃഷി ഓഫിസർ കെ. അനുപമ. മട്ടന്നൂർ നഗരസഭയിൽ നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി ഇ.പി. ജയരാജൻ അനുപമയിൽനിന്ന് പണം ഏറ്റുവാങ്ങി. 46,445 രൂപയാണ് കൈമാറിയത്. മൂന്നുമാസം മുമ്പാണ് തില്ലങ്കേരി കൃഷി ഓഫിസറായി അനുപമ നിയമിതയായത്. കഴിഞ്ഞ ദിവസമാണ് ആദ്യ ശമ്പളം ലഭിച്ചത്. ഈ പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിക്കുകയായിരുന്നു. തീരുമാനം അറിയിച്ചപ്പോൾ വീട്ടുകാർ സന്തോഷത്തോടെ അംഗീകരിച്ചതായും അനുപമ പറഞ്ഞു. സോയിൽ സയൻസ് ആൻഡ് അഗ്രികൾചറൽ കെമിസ്ട്രിയിൽ പിഎച്ച്.ഡി നേടിയ അനുപമ വെള്ളായണി കാർഷിക കോളജിലെ വിദ്യാർഥിനിയായിരുന്നു. കോട്ടയം പാലാ സ്വദേശിനിയാണ്. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനായ കുട്ടപ്പെൻറയും മേരിയുടെയും മകളായ അനുപമക്ക് രണ്ട് സഹോദരങ്ങളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story