Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമഴമേഘങ്ങളൊഴിഞ്ഞ...

മഴമേഘങ്ങളൊഴിഞ്ഞ നീലാകാശം ഗ്രഹക്കാഴ്ചകൾക്ക് വേദിയാകുന്നു

text_fields
bookmark_border
പയ്യന്നൂർ: മഴമേഘങ്ങളൊഴിഞ്ഞ ആകാശം ഗ്രഹസംഗമക്കാഴ്ചകളാൽ ധന്യം. സൗരയൂഥത്തിലെ നാലു ഗ്രഹങ്ങളാണ് ആകാശത്ത് 'ക്യൂ'നിന്ന് വിസ്മയക്കാഴ്ചയൊരുക്കുന്നത്. പടിഞ്ഞാറുനിന്ന് കിഴക്കോട്ട് ശുക്രൻ, വ്യാഴം, ശനി, ചൊവ്വ എന്നീ ഗ്രഹങ്ങളാണ് നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ സാധിക്കുംവിധം ഭൂമിക്കരികെ സ്ഥാനംപിടിച്ചത്. ശുക്രൻ ആകാശത്തി​െൻറ ഏറ്റവും പടിഞ്ഞാറുഭാഗത്ത് തിളങ്ങിനിൽക്കുന്നു. സൂര്യാസ്തമയസമയത്ത് പടിഞ്ഞാറൻ ചക്രവാളത്തിൽനിന്ന് 43 ഡിഗ്രി ഉയരത്തിലായിരിക്കും ശുക്ര​െൻറ സ്ഥാനം. സൗരയൂഥത്തിൽ ഏറ്റവും കൂടുതൽ പ്രകാശമാനമായ ഈ ഗ്രഹം ഇപ്പോൾ കൂടുതൽ തിളക്കത്തിലാണ് കാണുന്നത്. ശുക്ര​െൻറ തൊട്ടുമുകളിലായി 17 ഡിഗ്രി ഉയരത്തിൽ തുലാം രാശിയിലാണ് വ്യാഴം. വലിയ ഗ്രഹമായതിനാൽ സാമാന്യം നല്ല തിളക്കത്തിൽതന്നെ വ്യാഴദർശനം സാധ്യമാകുന്നു. വ്യാഴത്തിൽനിന്ന് കിഴക്കുമാറി ധനുരാശിയിൽ ശനിയെയും അവിടുന്നും കിഴക്കുമാറി ചുവന്നഗ്രഹമായ ചൊവ്വയെയും നഗ്നനേത്രംകൊണ്ട് കാണാം. സൂര്യാസ്തമയം മുതൽ പുലർച്ച രണ്ടുവരെയായിരിക്കും വിസ്മയംചൊരിയുന്ന ഈ ആകാശക്കാഴ്ച ഉണ്ടാവുക. ശുക്രൻ രാത്രി എട്ടരവരെയും വ്യാഴം ഒമ്പതരവരെയും ശനി 11വരെയും ഉണ്ടാകും. ചൊവ്വ രണ്ടിന് അസ്തമിക്കും. നാലു ഗ്രഹങ്ങളും ഒരേ രേഖയിലായതിനാൽ കണ്ടുപിടിക്കാൻ പ്രയാസമില്ല. വ്യാഴാഴ്ച ശുക്ര​െൻറയും വ്യാഴത്തി​െൻറയും ഇടയിൽ ചന്ദ്രൻ വിരുന്നെത്തുന്ന അപൂർവസൗന്ദര്യവും ദർശിക്കാം. വെള്ളിയാഴ്ച വ്യാഴത്തിനടുത്തായിരിക്കും ചന്ദ്രൻ ഉണ്ടാവുക. ഒക്ടോബർ ആദ്യവാരം വരെയായിരിക്കും ഈ അപൂർവ ആകാശവിരുന്ന് ഉണ്ടാവുക. ഗ്രഹക്കാഴ്ചകൾ ടെലിസ്കോപ്പിലൂടെ നിരീക്ഷിക്കുന്നതിന് പയ്യന്നൂർ വാനനിരീക്ഷണകേന്ദ്രത്തിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച വരെയായിരിക്കും സൗകര്യം ഉണ്ടാവുക. ഫോൺ: 9446680876. ...................................
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story