കുടുംബസംഗമവും ആദരായനവും

06:38 AM
12/09/2018
ചൊക്ലി: കടുക്കബസാറിലെ പറമ്പത്ത് കുടുംബസംഗമം മഹമൂദ് മൊട്ടത്ത് ഉദ്ഘാടനം ചെയ്തു. ഖാദർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. എ.എം. അബൂബക്കർ പ്രാർഥന നടത്തി. മുതിർന്ന അംഗങ്ങളായ മഹമൂദ് മൊട്ടത്ത്, എ.എം. അബൂബക്കർ, ഖാദർ മാസ്റ്റർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഇസ്മയിൽ ഗാമത്തി, മുതുവന ബഷീർ, പറമ്പത്ത് സൗജത്ത് എന്നിവർ ആദരായനത്തിന് നേതൃത്വം നൽകി. ജാബിർ ബുസ്താൻ സ്വാഗതവും ശബീർ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
Loading...
COMMENTS