Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2018 6:38 AM GMT Updated On
date_range 12 Sep 2018 6:38 AM GMTവിഭവ സമാഹരണ കാമ്പയിൻ: മലയോര മേഖലയിൽനിന്ന് ലഭിച്ചത് ഒരു കോടിയിലേറെ രൂപയും 40 സെൻറ് സ്ഥലവും
text_fieldsbookmark_border
ഇരിട്ടി: മലയോര മേഖലയിൽ വിഭവ സമാഹരണ കാമ്പയിന് മികച്ച പ്രതികരണം. മേഖലയിലെ പഞ്ചായത്തുകളിൽ നിന്ന് ലഭിച്ചത് ഒരു കോടിയിലേറെ രൂപയും 40 സെൻറ് സ്ഥലവും. ഇരിട്ടി, പേരാവൂർ കേന്ദ്രങ്ങളിലാണ് മന്ത്രി കെ.കെ. ശൈലജ പണം സ്വീകരിച്ചത്. ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഇരിട്ടി നഗരസഭയുടെ വിഹിതം സ്വീകരിച്ച് ക്യാമ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ജില്ല പഞ്ചായത്ത് അംഗം വി.കെ. സുരേഷ്ബാബു, തോമസ് വർഗീസ്, പഞ്ചായത്ത് പ്രസിഡൻറുമാരായ എൻ. അശോകൻ, ഷീജ സെബാസ്റ്റ്യൻ, ഷിജി നടുപറമ്പിൽ, ഷെർലി അലക്സാണ്ടർ, കെ. ശ്രീജ, നഗരസഭ വൈസ്ചെയർപേഴ്സൻ കെ. സരസ്വതി, തഹസിൽദാർ കെ.കെ. ദിവാകരൻ എന്നിവർ പങ്കെടുത്തു. വിവിധ സംഘടനകൾ, പള്ളി-ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ, വ്യക്തികൾ, സന്നദ്ധ സംഘടനകൾ എന്നിവർ ക്യാമ്പിൽ സഹായവുമായെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story