പീഡകർക്കെതിരെ നടപടിയെടുക്കണം

06:38 AM
12/09/2018
പാനൂർ: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ അന്വേഷണം വേഗത്തിലാക്കണമെന്നും കുറ്റക്കാർക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കണമെന്നും ലോക് താന്ത്രിക് യുവജനതാദൾ സംസ്ഥാന പ്രസിഡൻറ് പി.കെ. പ്രവീൺ ആവശ്യപ്പെട്ടു നീതിബോധമുള്ള ഒരു സമൂഹത്തി​െൻറ നിലനിൽപ് കണക്കിലെടുത്ത് ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടൻ അറസ്റ്റ് ചെയ്ത് ചോദ്യംചെയ്യാൻ പൊലീസ് തയാറാവണം. നീതിക്കുവേണ്ടിയുള്ള കന്യാസ്ത്രീകളുടെ സമരത്തിന് യുവജനതാദൾ പരിപൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Loading...
COMMENTS