Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sept 2018 11:48 AM IST Updated On
date_range 11 Sept 2018 11:48 AM ISTഇന്ധന വിലവർധന: ഹർത്താലിൽ നാടും നഗരവും നിശ്ചലം
text_fieldsbookmark_border
കണ്ണൂർ: ഇന്ധന വിലവർധനവിനെ തുടർന്ന് നടന്ന ഹർത്താലിൽ നാടും നഗരവും നിശ്ചലമായി. ഇടത്-വലതു പാർട്ടികളുടെ നേതൃത്വത്തിൽ നടന്ന ഹർത്താലിനോട് ഭൂരിഭാഗമാളുകളും അനുഭാവം പ്രകടിപ്പിച്ചു. ഒറ്റപ്പെട്ട വാഹനങ്ങളൊഴികെ മറ്റൊന്നും നിരത്തിലിറങ്ങിയില്ല. ഇന്ധന വിലവർധനവിൽ നേരിട്ട് ദുരിതമനുഭവിക്കേണ്ടിവരുന്ന ഒാേട്ടാ-ടാക്സി ഡ്രൈവർമാർ സ്വകാര്യ ബസ് ഉടമകൾ ഉൾെപ്പടെയുള്ളവർ ഹർത്താലിനോട് പൂർണ അനുഭാവം പ്രകടിപ്പിച്ചു. ഹർത്താലിനോട് അനുഭാവം പ്രകടിപ്പിച്ച് വാഹനങ്ങൾ പുറത്തിറക്കാതിരുന്നതോടെ വാഹനങ്ങൾ തടഞ്ഞുവെക്കേണ്ട സ്ഥിതിയുണ്ടായില്ല. അതേസമയം, പഴയങ്ങാടിയിൽ വാഹനം തടഞ്ഞുനിർത്തിയ രണ്ടു കോൺഗ്രസ് പ്രവർത്തകരെ പഴയങ്ങാടി പൊലീസ് അറസ്റ്റ് ചെയ്ത ഒറ്റപ്പെട്ട സംഭവവും നടന്നു. വാഹനങ്ങൾ നിരത്തിലിറങ്ങാതായതോടെ സർക്കാർ-അർധസർക്കാർ ഒാഫിസുകളിൽ ജീവനക്കാരുടെ എണ്ണവും കുറഞ്ഞു. വ്യാപാരസ്ഥാപനങ്ങൾ മുഴുവനായും അടഞ്ഞുകിടന്നു. ഹർത്താൽ പ്രഖ്യാപിച്ച ഇടതു-വലത് പാർട്ടികളുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധസമരവും വേറിട്ട സമരപരിപാടികളും നടന്നു. എൽ.ഡി.എഫ് നേതാക്കളായ പി. സന്തോഷ്, കെ.പി. സഹദേവൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇടതുപ്രതിഷേധം നടന്നത്. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, മാർട്ടിൻ ജോർജ്, പി. പ്രമോദ്, റിജിൽ മാക്കുറ്റി തുടങ്ങിയവരുടെ നേതൃത്വത്തിൽ വലതുപാർട്ടികളുടെ പ്രതിഷേധവും നടന്നു. ഇതിനുപുറേമ ലോറി കയറിൽ കെട്ടിവലിച്ചാണ് സ്വതന്ത്ര ലോറി ഡ്രൈവേഴ്സ് ആൻഡ് ഒാണേഴ്സ് അസോസിയേഷൻ പ്രതിഷേധമുയർത്തിയത്. ഡി.വൈ.എഫ്.െഎ ടൗൺ ഇൗസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടയർ ഉരുട്ടി പ്രതിഷേധവും നടന്നു. ദീർഘദൂര ട്രെയിനുകളിൽ കണ്ണൂരിലെത്തിയ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് ജില്ല പൊലീസ് ഇടപെട്ട് പൊലീസ് വാഹനങ്ങളിൽ തുടർ യാത്രാസൗകര്യമൊരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story