Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുടകിൽ ബന്ദ്​...

കുടകിൽ ബന്ദ്​ ബാധിച്ചില്ല

text_fields
bookmark_border
വീരാജ്പേട്ട: പെട്രോളിയം ഉൽപന്നങ്ങൾക്ക് വിലകൂടിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ ആഹ്വാനംചെയ്ത ഒരു ദിവസത്തെ ഭാരതബന്ദിന് കുടകിൽ പ്രതികരണമുണ്ടായില്ല. മഴക്കെടുതി കനത്തനാശം വിതച്ചതിനാൽ ജില്ലയിൽ ബന്ദനുകൂലികൾ സജീവമായി രംഗത്തിറങ്ങിയിരുന്നില്ല. കച്ചവടസ്ഥാപനങ്ങളും സർക്കാർ ഒാഫിസുകളും ധനകാര്യസ്ഥാപനങ്ങളും സാധാരണപോലെ പ്രവർത്തിച്ചു. ജില്ലയിലെ സ്വകാര്യബസുകൾ സർവിസ് നടത്തിയില്ല. കെ.എസ്.ആർ.ടി.സി ബസുകൾ സാധാരണപോലെ സർവിസ് നടത്തി. ജില്ല കോൺഗ്രസ് കമ്മിറ്റി ഭാരതബന്ദിനെ പ്രതിഷേധദിനത്തിൽ ഒതുക്കി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വീരാജ്പേട്ടയിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. ബ്ലോക്ക് േകാൺഗ്രസ് പ്രസിഡൻറ് ആർ.കെ. അബ്ദുസ്സലാം, ഡി.സി.സി നിയമവിഭാഗം പ്രസിഡൻറ് ഡി.സി. ധ്യുവകുമാർ, ടൗൺ കോൺഗ്രസ് പ്രസിഡൻറ് ജി.ജി. മോഹൻ, സി.കെ. പ്രഥ്വിനാഥ് എന്നിവർ നേതൃത്വം നൽകി. അതിജീവിക്കാൻ പാടുപെടുകയാണ് ഹെബ്ബടഗേരി ഗ്രാമം മടിക്കേരി: മൂന്നുമാസം മുമ്പ് വിനോദസഞ്ചാരികളുടെ വിലപിടിപ്പുള്ള കാറുകളുടെയും കുന്ന് കയറാൻ ഉപയോഗിക്കുന്ന വാടകജീപ്പുകളുടെയും ശബ്ദമുഖരിത റോഡുകളിൽ ഇപ്പോൾ ശ്മശാനമൂകതയാണ്. വിനോദസഞ്ചാരികളെ മാടിവിളിച്ചിരുന്ന പച്ച പുതച്ച മലകൾ ഇപ്പോൾ മൺകൂനകൾ മാത്രം. െഎശ്വര്യത്തി​െൻറ പ്രതീകമായിരുന്ന കാപ്പിത്തോട്ടങ്ങൾ മണ്ണിനടിയിൽ. ഇതിനിടയിൽനിന്ന് പുതിയ ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിലാണ് മടിക്കേരിക്കടുത്ത ----------ഹെബുട്ടഗേരി------------- ഗ്രാമം. ആഗസ്റ്റ് 16, 17, 18 തീയതികളിലാണ് ജീവിതം കീഴ്മേൽ മറിച്ച മഴയും മലവെള്ളവും മണ്ണിടിച്ചിലുമുണ്ടായത്. നിരവധി ആളുകൾ എല്ലാം വിെട്ടറിഞ്ഞ് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി. കഴിഞ്ഞ അഞ്ചുദിവസങ്ങളിൽ കാലാവസ്ഥയിലുണ്ടായ നേരിയ മാറ്റത്തെ തുടർന്ന് ക്യാമ്പുകളിൽനിെന്നത്തി മണ്ണിനടിയിൽനിന്ന് തങ്ങളുടെ വിലപിടിപ്പുള്ള വല്ല സാധനങ്ങളും ലഭിക്കുമോയെന്ന് തിരയുകയാണ് ഗ്രാമവാസികൾ. വിനോദസഞ്ചാരികളുടെ പറുദീസ എന്നറിയപ്പെട്ടിരുന്ന മാന്ദൽപടിയിലെ കുന്നി​െൻറ ചരിവിലാണ് ----------ഹെബ്ബട്ടേഗരി----------- ഗ്രാമമുള്ളത്. 750 മുതൽ 900 വരെ മാത്രം ജനസംഖ്യ. 95 ശതമാനവും അഞ്ച് ഏക്കറിനും 10 ഏക്കറിനും ഇടയിൽ കാപ്പിത്തോട്ടമുള്ള കർഷകർ. കാപ്പിത്തോട്ടത്തിൽനിന്നും ടൂറിസം മേഖലയിൽനിന്നും ലഭിക്കുന്ന വരുമാനംകൊണ്ട് ജീവിച്ചിരുന്നവർ. എന്നാൽ, ഇന്ന് അവർ എല്ലാം നഷ്ടപ്പെട്ടവർ. ജീവിതം ഒന്നുമുതൽ തന്നെ തുടങ്ങേണ്ടിയിരിക്കുന്നു. അത് അത്രകണ്ട് എളുപ്പമല്ല. തോട്ടങ്ങൾ നിലനിന്നിരുന്ന സ്ഥലങ്ങൾതന്നെ കണ്ടെത്താൻ സാധിക്കുന്നില്ല. വീട് നഷ്ടപ്പെട്ടവർ ഒഴികെ മറ്റുള്ളവർ ദുരിതാശ്വാസ കേന്ദ്രങ്ങളിൽതന്നെ കഴിയുന്നു. ---------ഹെബ്ബടഗേരി-------------------, ദേവസ്തൂർ, സൂർലബ്ബി തുടങ്ങിയിടങ്ങളിൽ 500ലധികം ഏക്കർ കാപ്പിത്തോട്ടങ്ങളാണ് മണ്ണിനടിയിലായത്. താൽക്കാലികമായി സർക്കാർ നൽകിയ 3800 രൂപയും ആഹാരകിറ്റുകൾകൊണ്ടും സന്നദ്ധസംഘടനകൾ നൽകിയ സഹായംകൊണ്ടും ഇത്രനാൾ കഴിച്ചുകൂട്ടി. ഇനിയെന്ത് എന്ന ചോദ്യമാണ് എല്ലാവർക്ക് മുന്നിലും. പടം കനത്ത മഴയിലും മണ്ണിടിച്ചിലിലും തകർന്ന -----------ഹെബ്ബട്ടഗേരി------------------യിലെ കാപ്പിത്തോട്ടങ്ങൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story