Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2018 10:48 AM IST Updated On
date_range 8 Sept 2018 10:48 AM ISTവാവക്കാട് ഗവ. എൽ.പി സ്കൂൾ ഇനി ബ്രണ്ണെൻറ സഹോദര വിദ്യാലയം
text_fieldsbookmark_border
തലശ്ശേരി: പ്രളയക്കെടുതിയിൽ നാശം നേരിട്ട എറണാകുളം വടക്കൻ പറവൂരിലെ വാവക്കാട് ഗവ. എൽ.പി സ്കൂളിനെ തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂൾ സഹോദര വിദ്യാലയമായി ഏറ്റെടുക്കുന്ന പ്രവർത്തനത്തിന് വെള്ളിയാഴ്ച തുടക്കമായി. 65 വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ഭക്ഷണക്കിറ്റും വസ്ത്രങ്ങളും വ്യത്യസ്തങ്ങളായ മറ്റു സാധനങ്ങളുമായി ബ്രണ്ണൻ സ്കൂൾ അധികൃതർ വാവക്കാടേക്ക് യാത്രതിരിച്ചു. നഗരസഭ ചെയർമാൻ സി.കെ. രമേശൻ ഫ്ലാഗ്ഒാഫ് ചെയ്തു. ശനിയാഴ്ച വാവക്കാട് ഗവ. എൽ.പി സ്കൂളിൽ സ്നേഹസംഗമം സംഘടിപ്പിക്കും. സ്കൂളിലെ വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, പൂർവവിദ്യാർഥികൾ, എൻ.എസ്.എസ്, െജ.ആർ.സി, എൻ.സി.സി വളൻറിയർമാർ എന്നിവർ പെങ്കടുക്കുന്ന കൂട്ടായ്മയിൽ കുട്ടികൾക്ക് ആവശ്യമായ സാധനങ്ങൾ കൈമാറും. ജനപ്രതിനിധികളും വിദ്യാഭ്യാസവകുപ്പ് ഉേദ്യാഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും. പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട് തീർത്തും ഭീതിയിലായ ഇവിടത്തെ വിദ്യാർഥികളെ പഴയതുപോലെ ജീവിതത്തിലേക്ക് തിരികെ െകാണ്ടുവരുന്നതിന് മനഃശാസ്ത്ര വിദഗ്ധരുടെ മേൽനോട്ടത്തിൽ ബോധവത്കരണം സംഘടിപ്പിക്കും. ഒാരോ കുട്ടികളുടെയും രക്ഷിതാക്കളെ വിളിച്ച് അവർക്ക് വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങളൊരുക്കിക്കൊടുക്കുമെന്നും ഗവ. ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂൾ അധികൃതർ അറിയിച്ചു. പ്രളയത്തിൽ വിദ്യാലയത്തിന് നഷ്ടമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളും വിദ്യാലയ അധികൃതരുടെ ആവശ്യപ്രകാരം ഒരുക്കിക്കൊടുക്കും. വിദ്യാലയാന്തരീക്ഷം മനോഹരവും ശിശുസൗഹൃദവുമാക്കുന്നതിന് ചിത്രകല അധ്യാപകരുടെയും സാേങ്കതിക വിദഗ്ധരുടെയും േസവനം ഉപയോഗിക്കും. ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡൻറ് നവാസ് മേത്തർ അധ്യക്ഷതവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ നജ്മ ഹാഷിം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ എം.പി. നീമ, വാഴയിൽ ലക്ഷ്മി, നഗരസഭാംഗങ്ങളായ എം.പി. അരവിന്ദാക്ഷൻ, പത്മജ രഘുനാഥ്, അബ്ദുൽ ലത്തീഫ് കെ.എസ്.എ, സുഗുണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി വി. പ്രസാദൻ സ്വാഗതവും എൻ. സതീശൻ നന്ദിയും പറഞ്ഞു. മദർ പി.ടി.എ പ്രസിഡൻറ് എം. സൗജത്ത്, അനിൽകുമാർ, എൻ. സിറാജുദ്ദീൻ, നൗഫൽ, നിശ സന്തോഷ്, സജീവ് മാണിയത്ത്, എം.പി. സുമേഷ്, ടി.എൻ. അബ്ദുറഹീം, വിനയകുമാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story