Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രായം ചോർത്താത്ത...

പ്രായം ചോർത്താത്ത യൗവനത്തോടെ ഡോക്ടറേറ്റ് നേടാനുറച്ച് ബസവരാജ

text_fields
bookmark_border
മംഗളൂരു: കണ്ണടയില്ലാതെ ഉത്തരക്കടലാസിൽ കണ്ണുനട്ടെഴുതുന്ന വിദ്യാർഥിയിലായിരുന്നു പരീക്ഷാഹാളിൽ എല്ലാവരുടെയും കണ്ണുകൾ. തലനാരിഴകൾക്കും പുരികങ്ങൾക്കും വെളുത്ത ഗാന്ധിത്തൊപ്പിയുടെ നിറം. ബസവരാജ ബിസറഹള്ളി എന്ന ഈ പരീക്ഷാർഥിക്ക് പ്രായം 91. വചന സാഹിത്യത്തിൽ പി.എച്ച്ഡിയാണ് ഇദ്ദേഹത്തി​െൻറ ലക്ഷ്യം. കർണാടക സർവകലാശാലയിൽനിന്ന് നേരേത്ത ബിരുദാനന്തരബിരുദം നേടിയിരുന്നു. എന്നാൽ, ഡോക്ടറേറ്റ് മോഹത്തിന് അന്ന് നേടിയ 55 ശതമാനം മാർക്ക് പോരായിരുന്നു. ഹംപി സർവകലാശാലയിൽ വീണ്ടും പരീക്ഷയെഴുതി 66 ശതമാനം മാർക്ക് നേടി ആ കടമ്പ കടന്നു. തുടർന്നാണ് ബെള്ളാരി ഹംപി സർവകലാശാലയിൽ ത​െൻറ മോഹപ്പരീക്ഷ ഹാളിലെത്തിയത്.1992ൽ മംഗളൂരുവിൽ സ്കൂൾ അധ്യാപകനായാണ് ഇദ്ദേഹം വിരമിച്ചത്. വിശ്രമം മറന്ന് ബിരുദാനന്തരബിരുദം നേടുകയായിരുന്നു. കവലൂരിലെ സ്കൂളിലായിരുന്നു അധ്യാപനത്തുടക്കം. പലയിടത്തും പഠിപ്പിച്ചു. സ്വാതന്ത്ര്യസമര സേനാനി കൂടിയാണ് ബസവരാജ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story