Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2018 10:53 AM IST Updated On
date_range 7 Sept 2018 10:53 AM ISTദേശീയപാത വികസനം: കല്യാശ്ശേരിയിൽ നാട്ടിയത് ആശങ്കയുടെ ഇരട്ടക്കല്ലുകൾ
text_fieldsbookmark_border
കല്യാശ്ശേരി: കല്യാശ്ശേരി ദേശീയപാത വികസനത്തിന് ജനങ്ങളെ ആശങ്കയിലാക്കുന്ന ഇരട്ടക്കല്ലുകൾ. ആദ്യ അലൈൻമെൻറനുസരിച്ച് ത്രീഡി നോട്ടിഫിക്കേഷൻ നടത്തിയ സ്ഥലത്താണോ അതിന് വിരുദ്ധമായി പുതിയ കല്ലിട്ട അതിരിലാണോ പാതവരിക എന്നതിെൻറ ത്രിശങ്കുവിലാണ് നാട്ടുകാർ. എവിടെ വന്നാലും പൊളിയാൻ പോകുന്നത് ഇരുപതോളം വ്യാപാര സ്ഥാപനങ്ങൾ. ആദ്യമിറങ്ങിയ നോട്ടിഫിക്കേഷനിൽ കല്യാശ്ശേരിയിലെ മോഡൽ പോളിയെ രക്ഷിക്കാനെന്ന പേരിലാണത്രെ ഇപ്പോൾ പുതിയ കല്ലിടൽ. എന്നാൽ, മോഡൽ പോളിയുടെ പേരിൽ നിക്ഷിപ്ത താൽപര്യം സംരക്ഷിക്കുകയെന്നതാണ് ലക്ഷ്യമെന്ന ആക്ഷേപം ഉയരുകയാണ്. തുരുത്തി മേഖലയിലെ പുതിയ അലൈൻമെൻറ് സ്വീകരിച്ചേപ്പാൾ കല്യാശ്ശേരിയിേലത് പോളിടെക്നിക്കിനെ ബാധിക്കുമെന്ന നിലയിലായത് കൊണ്ടാണ് ഇവിടെ വീണ്ടും അലൈൻമെൻറ് നിശ്ചയിച്ചതെന്ന് ബന്ധെപ്പട്ട കേന്ദ്രങ്ങൾ വിശദീകരിച്ചു. ത്രീഡി നോട്ടിഫിക്കേഷൻ നടത്തിയ 45 മീറ്റർ സ്ഥലം നിലവിലുണ്ട്. അതിനോട് ചേർന്നും ചേരാതെയുമായി പുതിയ 45 മീറ്റർ കൂടി വീശിപ്പിടിക്കുന്ന വിധത്തിലാണ് കല്ലിട്ടിട്ടുള്ളത്. ഇത് രണ്ടുംകൂടി ചേരുന്ന പാത ജനങ്ങളുടെ നെഞ്ചത്ത് കൂടിയാവുമെന്നുറപ്പ്. 45 വീതമുള്ള ഇൗ സ്ഥലമെടുപ്പ് 200 മീറ്റർ നീളത്തിൽ തുടരേണ്ടിവരുമെന്ന് അധികൃതർ പറയുന്നു. പക്ഷേ, അതിെൻറ ഇരയാവുന്നത് നാട്ടുകാർ. മോഡൽ പോളിയുടെ മുൻഭാഗത്തെ ഗേറ്റ് ഉൾപ്പെടുന്ന സ്ഥലവും സ്ഥാപനത്തിനായി വർഷങ്ങൾക്ക് മുമ്പ് ഏറ്റെടുത്ത നെൽവയലിെൻറ ഒരു ഭാഗവും പാതയിലാവുമായിരുന്നു. ഇവ ഒഴിവാക്കാനാണ് പുതിയ സാഹസികത. ഇതോടെ ചിലരുടെ വീടുകൾ സംരക്ഷിക്കപ്പെടും. ആദ്യ അലൈൻമെൻറിൽ എട്ടോളം വീടുകളാണ് കുടിയൊഴിയേണ്ടിയിരുന്നത്. പുതിയ കല്ലിടൽ റോഡാവുേമ്പാൾ പുതുതായി നാല് വീടുകളും കല്യാശ്ശേരിയിലെ ഇരുപതോളം കച്ചവട സ്ഥാപനങ്ങളും തുടച്ചുനീക്കപ്പെടും. ഒരു സഹകരണ സ്ഥാപനവും ഒാഡിറ്റോറിയവും ഇതിലുൾപ്പെടും. പുതിയ അലൈൻമെൻറാണ് നടപ്പാക്കുന്നതെങ്കിൽ ആദ്യത്തെ സ്ഥലം, ഉടമകൾക്ക് തിരിച്ചുകിട്ടണമെന്ന ആവശ്യമുണ്ട്. 2017ൽ ലോക്സഭ പാസാക്കിയ നിയമമനുസരിച്ച് ത്രീഡി നോട്ടിഫിക്കേഷൻ റദ്ദാക്കി ആവശ്യമില്ലാത്ത സ്ഥലങ്ങൾ ഉടമകൾക്കുതന്നെ തിരിച്ച് നൽകാൻ നിയമം അനുശാസിക്കുന്നുണ്ടെന്നും ആദ്യ അലൈൻമെൻറിലൂടെ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നവർ വാദം ഉയർത്തിയിട്ടുണ്ട്. പക്ഷേ, ഇത് കടമ്പകളുള്ള കാര്യമാണെന്ന് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story