Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2018 11:08 AM IST Updated On
date_range 6 Sept 2018 11:08 AM ISTസൂനാമി സുരക്ഷാബോധവത്കരണം
text_fieldsbookmark_border
മാഹി: ദുരന്തനിവാരണ വകുപ്പിെൻറ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സൂനാമി സുരക്ഷാമാനദണ്ഡങ്ങളുടെ ബോധവത്കരണത്തിനായി മോക്ഡ്രില്‍ സംഘടിപ്പിച്ചു. ദുരന്തങ്ങള്‍ ഉണ്ടായാല്‍ എങ്ങനെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നത് പരിശോധിക്കുന്നതിന് സാങ്കൽപികദുരന്തം സൃഷ്ടിച്ച് ബോധവത്കരണം നടത്തുകയാണ് ചെയ്തത്. പുതുച്ചേരി റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍, തീരദേശ െപാലീസ്, അഗ്നിരക്ഷാസേന തുടങ്ങി എല്ലാ സജ്ജീകരണങ്ങളോടെയുമാണ് മോക്ഡ്രില്‍ നടന്നത്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് വളൻറിയര്‍മാരെയും പൊലീസ് ഉദ്യോഗസ്ഥരെയും വിവിധ ഗ്രൂപ്പുകളായി തിരിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികളും പങ്കുചേര്‍ന്നു. നഗരസഭ സൈറൺ മുഴങ്ങി ഉച്ച 12ഒാടെ മാഹി സ്‌കൂള്‍ ഗ്രൗണ്ടില്‍നിന്ന് മുഴുവൻ സന്നാഹങ്ങളുമായി പുറപ്പെട്ട വാഹനങ്ങള്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ വീടുകളില്‍ ചെന്ന് മുന്നറിയിപ്പ് നല്‍കി അവരെ വീടുകളില്‍നിന്ന് ഒഴിപ്പിച്ചു. മോക്ഡ്രില്‍ വിവരം കഴിഞ്ഞദിവസങ്ങളില്‍ അറിയിച്ചതിനാൽ ആരും പരിഭ്രാന്തരായില്ല. ജനങ്ങളുടെ പൂര്‍ണ സഹകരണവും മാഹി ഭരണകൂടം ഉറപ്പാക്കി. മാഹി റീജനല്‍ അഡ്മിനിസ്‌ട്രേറ്റര്‍ എസ്. മാണിക്കദീപന്‍, നഗരസഭ കമീഷണര്‍ അമല്‍ ദര്‍മ, െപാലീസ് സൂപ്രണ്ട് സി.എച്ച്. രാധാകൃഷ്ണ, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ മനോജ് വളവിൽ, എൻ.പി. അജിത് കുമാര്‍, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. പ്രേംകുമാര്‍, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി. അങ്കാളർ തുടങ്ങി വിവിധ ഉദ്യോഗസ്ഥർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story