Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sept 2018 10:41 AM IST Updated On
date_range 5 Sept 2018 10:41 AM ISTപിണറായി കൂട്ടക്കൊലയും സൗമ്യയുടെ മരണവും: തുടരന്വേഷണം വേണമെന്ന് നാട്ടുകാർ അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ല
text_fieldsbookmark_border
തലശ്ശേരി: പിണറായി പടന്നക്കരയിലെ കൂട്ടക്കൊലയും ഇൗ േകസുമായി ബന്ധപ്പെട്ട് കണ്ണൂർ വനിത ജയിലിൽ റിമാൻഡിലായിരുന് ന പടന്നക്കരയിലെ വണ്ണത്താൻ വീട്ടിൽ സൗമ്യയുടെ തൂങ്ങിമരണവും സംബന്ധിച്ച് ദുരൂഹതയുള്ളതിനാൽ കേസിൽ തുടരന്വേഷണം വേണമെന്ന് നാട്ടുകാരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. പടന്നക്കരയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സൗമ്യയുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ള നാട്ടുകാർ. സൗമ്യയുടെ മാതാവ് കമലയുടെ മരണം തുടക്കത്തിലേ നാട്ടുകാരിൽ സംശയം ഉടലെടുത്തിരുന്നു. സൗമ്യയുടെ മാതാപിതാക്കൾക്കും മകൾക്കും സുഖമില്ലാതെ ആശുപത്രിയിൽ പ്രേവശിച്ചപ്പോഴെല്ലാം സൗമ്യയും കൂട്ടുള്ള മറ്റു പലരുമാണ് സഹായിക്കാനെന്ന പേരിൽ പരിചരിക്കാനുണ്ടായിരുന്നത്. പിതാവ് കുഞ്ഞിക്കണ്ണന് സുഖമില്ലാതെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിച്ചപ്പോഴും സൗമ്യയിൽ സംശയം തോന്നിയിരുന്നു. കമലയെ ചികിത്സിച്ച തലശ്ശേരിയിലെ മിഷൻ ഹോസ്പിറ്റലിൽനിന്നും കമലക്ക് എച്ച്.1 എൻ.1 ബാധയാണെന്ന് ഡോക്ടർമാർ പറഞ്ഞതായും കമലയുമായി ആശുപത്രിയിൽ പരിചരണത്തിനെത്തിയവർ എല്ലാം പരിശോധന നടത്തണമെന്നും ഉടൻ കുത്തിവെപ്പ് എടുക്കണമെന്നും ചിലർ വ്യാജ പ്രചാരണം നടത്തി. ഇതിൽ ഒരു വനിതയാണ് പ്രചാരണം നടത്തി നാട്ടുകാരെ ഭയപ്പാടിലാക്കിയത്. പിന്നീട് ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ അങ്ങനെ ഒരു സംഭവം പറഞ്ഞിട്ടില്ലെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ പറഞ്ഞതായും നാട്ടുകാർ വ്യക്തമാക്കി. കിണറിൽ അമോണിയ കലർന്നതായ റിപ്പോർട്ട് സൗമ്യ നാട്ടുകാരെ കാണിച്ചിരുന്നു. പരിശോധനക്ക് കൊണ്ടുപോയ വെള്ളം എവിടുത്തേതാണെന്നും കൊണ്ടുപോയ ആളുകൾ ആരാണെന്ന് അറിയില്ലെന്നും ബന്ധുക്കൾ പറഞ്ഞു. അന്നത്തെ തലശ്ശേരി സി.ഐ കെ.ഇ. പ്രേമചന്ദ്രനാണ് കൂട്ടക്കൊല കേസ് അന്വേഷിച്ചത്. സൗമ്യയുടേതെന്ന് പറയുന്ന ആറ് മൊബൈൽ ഫോണുകളും ഒരു ടാബും പരിശോധന നടത്തിയിട്ടും ഈ കേസുമായി ഒരു ലിങ്ക് കിട്ടിയില്ലെന്നാണ് സി.ഐ ആദ്യമൊക്കെ നാട്ടുകാരോടും മാധ്യമങ്ങളോടും പറഞ്ഞത്. പിന്നീട് പറഞ്ഞത് സൗമ്യ കുറ്റം സമ്മതിച്ചു എന്നാണ്. ഇതെല്ലാം മനസ്സിലാക്കിയാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനെ കൊണ്ട് നടത്തണമെന്ന് ജനപ്രതിനിധി കൂടിയായ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടത്. തുടർന്ന് മുഖ്യമന്ത്രി കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിക്കുകയാണെന്നറിഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ സമർപ്പിച്ച കുറ്റപത്രം മൂന്നിലും സൗമ്യയുടെ ഫോണിലെ ശാസ്ത്രീയ വിവരങ്ങൾ സൂചിപ്പിക്കാത്തതിനാൽ തള്ളിയെന്നാണ് പറയുന്നത്. ഇതിനിടയിലാണ് ആഗസ്റ്റ് 24ന് സൗമ്യ ജയിലിനകത്ത് തൂങ്ങിമരിച്ച വിവരം അറിയുന്നത്. ഇതിലും നാട്ടുകാർക്ക് സംശയമുണ്ട്. സൗമ്യ എഴുതിയ ഡയറിക്കുറിപ്പ് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം. സി .ആർ.പി.സി 173 വകുപ്പ് പ്രകാരം തുടരന്വേഷണം നടത്താൻ നിയമമുണ്ടെന്നും ഇതുപ്രകാരം തുടരേന്വഷണം നടത്തണമെന്നും അതും തൃപ്തികരമല്ലെങ്കിൽ ഹൈകോടതിയെ സമീപിക്കുമെന്നും ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. ഇ. ദേവദാസ്, പി. ബിനേഷ്, എം. ആണ്ടി എന്നിവരാണ് മാധ്യമ പ്രവർത്തകരെ അഭിമുഖീകരിച്ച് സംസാരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story