Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sept 2018 11:38 AM IST Updated On
date_range 4 Sept 2018 11:38 AM ISTമുഖ്യമന്ത്രിക്ക് പകരം ചുമതല നൽകാത്തത് ചട്ടലംഘനം -കെ.സി. ജോസഫ്
text_fieldsbookmark_border
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്കായി അമേരിക്കയിലേക്ക് പോയപ്പോൾ പകരം ചുമതല നൽകാത്തത് ചട്ടലംഘനവും കീഴ്വഴക്കത്തിന് എതിരുമാണെന്നും കെ.സി. ജോസഫ് എം.എൽ.എ. സഹമന്ത്രിമാരെ മുഖ്യമന്ത്രിക്ക് വിശ്വാസമില്ലാത്തത് കൊണ്ടാണോ ചുമതല ആർക്കും കൈമാറാതിരുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് 20 ദിവസം ഭരണസ്തംഭനമാണ് ഉണ്ടാകാൻ പോകുന്നത്. 27 വകുപ്പുകളുടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ആർക്കും ചുമതല ഏൽപിക്കാതെ ഇത്രയും ദിവസം മാറിനിൽക്കുന്നത് തെറ്റാണ്. ഇ-ഫയലിങ് വഴി ചുമതല നിർവഹിക്കുമെന്നത് വിശ്വാസയോഗ്യമല്ല. ആശുപത്രിയിൽ ചികിത്സയിലുള്ള ഒരാൾ എങ്ങനെയാണ് ഇത് ചെയ്യുക. 1994ൽ ഇ.കെ. നായനാർ അഞ്ച് ദിവസം വിദേശത്ത് പോയപ്പോൾ ടി. കെ. രാമകൃഷ്ണനും 2006ൽ ഉമ്മൻ ചാണ്ടി പോയപ്പോൾ വക്കം പുരുഷോത്തമനും പകരം ചുമതല കൈമാറിയിരുന്നു. വിദേശത്തുനിന്ന് വീണുപരിക്കേറ്റ ഉമ്മൻ ചാണ്ടി തിരിെക എത്തിയപ്പോഴും ചുമതല വക്കത്തിന് തന്നെ നീട്ടി നൽകുകയായിരുന്നു. രാജ്യത്തിന് പുറത്ത് പോകുേമ്പാൾ 19ാം വകുപ്പ് പ്രകാരം ചുമതല മറ്റൊരു മന്ത്രിയെ ഏൽപിക്കുകയും ഗവർണെറ അറിയിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയും വേണമെന്നാണ് ചട്ടം. പ്രളയം കാരണം സംസ്ഥാനത്തെ ജനങ്ങൾ ദുരിതമനുഭവിക്കുേമ്പാൾ പണം പിരിക്കാൻ മന്ത്രിമാരെ വിദേശത്ത് അയക്കുന്നത് ശരിയല്ല. സർക്കാറിെൻറ ശ്രദ്ധ ഇപ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പകരം പണപ്പിരിവിലാണോ എന്ന് സംശയിേക്കണ്ടിയിരിക്കുന്നു. പ്രത്യേക നിയമസഭ സമ്മേളനം പാഴാെയന്ന വിമർശനം ശരിയല്ല. വീട്ടിലേക്ക് മടങ്ങുന്നവർക്ക് 25,000 രൂപയെങ്കിലും ധനസഹായം നൽകണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story