Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎസ്.എഫ്.ഐ...

എസ്.എഫ്.ഐ ഗുണ്ടാസംഘത്തിന്​ മൂക്കുകയറിടണം -എം.കെ. മുനീർ

text_fields
bookmark_border
കണ്ണൂർ: എസ്.എഫ്.ഐ ഗുണ്ടാസംഘമാണെങ്കിൽ അവർക്ക് മൂക്കുകയറിടാൻ സി.പി.എം തയാറാവണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ ആവശ്യപ്പെട്ടു. മുസ്ലിംലീഗ് പ്രവർത്തകരുടെയും നേതാക്കളുടെയും ക്ഷമയെ ദൗർബല്യമായി കാണരുത്. പയ്യന്നൂർ നഗരസഭ കൗൺസിലർ എം.കെ. ഷമീമയെ വീട്ടിൽ കയറി ആക്രമിച്ച സംഭവം സി.പി.എമ്മി​െൻറയും എസ്.എഫ് ഐയുടെയും ഭീകരമുഖമാണ് വെളിവാക്കുന്നത്. എം.എസ്.എഫ് പയ്യന്നൂർ മണ്ഡലം ജനറൽ സെക്രട്ടറി റഹീസ് രാമന്തളിക്കും രാമന്തളി പഞ്ചായത്ത് പ്രസിഡൻറ് ശമ്മാസ് രാമന്തളിക്കും നേരെ നടന്ന വധശ്രമം എസ്.എഫ്.ഐ സി.പി.എമ്മി​െൻറ ഗുണ്ടാവേല ഏൽപിക്കപ്പെട്ട കുട്ടിക്കുറ്റവാളികളാണെന്ന അഭിപ്രായത്തിന് ശക്തി പകരുകയാണെന്ന് എം.കെ. മുനീർ പറഞ്ഞു. പ്രതികളെ ഉടൻ പിടികൂടണമെന്നും കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story