Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസി.പി.എം നടപടി...

സി.പി.എം നടപടി ന്യൂനപക്ഷവേട്ട തുടരുന്നതിന് തെളിവ് -സതീശൻ പാച്ചേനി

text_fields
bookmark_border
കണ്ണൂർ: പയ്യന്നൂർ നഗരസഭാംഗം എ.കെ. ഷമീമയെയും മകൻ ഷഹബാസിനെയും വീട്ടിൽ കയറി ആക്രമിച്ച സി.പി.എം നടപടി കഴിഞ്ഞ കാലങ്ങളിൽ പയ്യന്നൂരിലും സമീപ പ്രദേശങ്ങളിലും നടത്തിയ ന്യൂനപക്ഷവേട്ടയുടെ തുടർച്ചയുടെ തെളിവാണെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി. ഷമീമയുടെ മക​െൻറ സുഹൃത്തായ സുഹൈലിനെയും ആക്രമിച്ചു. പൊലീസ് നോക്കിനിൽക്കുമ്പോഴാണ് ഈ അതിക്രമങ്ങൾ സി.പി.എം പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായത്. ഒരു മാസംമുമ്പാണ് മറ്റൊരു നഗരസഭാംഗത്തി​െൻറയും വീട്ടിൽ ഇതുപോലെ അതിക്രമങ്ങൾ നടന്നത്. ജനപ്രതിനിധികൾക്കുപോലും പയ്യന്നൂരിൽ രക്ഷയില്ലാതായി. സി.പി.എമ്മി​െൻറ ക്രിമിനൽസംഘത്തെ നിലക്കുനിർത്താൻ പൊലീസ് തയാറാവണം. ഷമീമയുടെ വീട്ടിൽ കയറി ആക്രമിച്ചവർക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്ത് ജയിലിലടക്കാൻ പൊലീസ് തയാറാകണമെന്നും സതീശൻ പാച്ചേനി ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story