Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sept 2018 10:41 AM IST Updated On
date_range 1 Sept 2018 10:41 AM ISTജില്ല ആസൂത്രണസമിതി മഴക്കെടുതി നാശനഷ്ടം: പഞ്ചായത്തുകൾ വാർഷികപദ്ധതി ഭേദഗതി ചെയ്യണം പ്രളയബാധിത പഞ്ചായത്തുകളുടെ പ്രത്യേക യോഗംചേർന്നു
text_fieldsbookmark_border
കണ്ണൂർ: മഴക്കെടുതിയിൽ അടിസ്ഥാനസൗകര്യങ്ങൾക്ക് നാശമുണ്ടായ തദ്ദേശസ്ഥാപനങ്ങൾ അവയിൽ അടിയന്തരപ്രാധാന്യമുള്ളവക്ക് പരിഹാരം കണ്ടെത്തുന്നതിന് വാർഷികപദ്ധതികൾ ഭേദഗതിചെയ്യണമെന്ന് ജില്ല ആസൂത്രണസമിതി യോഗം നിർദേശം നൽകി. റോഡുകൾ, കലുങ്കുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയവ പൂർണമായോ ഭാഗികമായോ തകർന്ന കേസുകളിൽ അടിയന്തരപ്രാധാന്യത്തോടെ പുനഃസ്ഥാപിക്കേണ്ടവ ഉൾപ്പെടുത്തിയാണ് പദ്ധതി ഭേദഗതി ചെയ്യേണ്ടത്. പഞ്ചായത്തുകൾക്ക് സ്വന്തമായി നടപ്പിലാക്കാൻ കഴിയാത്ത പദ്ധതികളാണെങ്കിൽ അവ സംയുക്ത പദ്ധതിയാക്കി മാറ്റുന്നതിനുള്ള സംവിധാനമുണ്ടാക്കണം. അത്തരം കേസുകളിൽ പഞ്ചായത്തുകൾ നിശ്ചിതവിഹിതം വകയിരുത്തുന്നതോടൊപ്പം ബ്ലോക്ക്, ജില്ല പഞ്ചായത്തുകളുടെ സഹകരണം തേടണമെന്ന് ജില്ല ആസൂത്രണസമിതി ചെയർമാൻകൂടിയായ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് പറഞ്ഞു. സെപ്റ്റംബർ 15ന് മുമ്പായി പദ്ധതിഭേദഗതികൾ ആസൂത്രണസമിതി മുമ്പാകെ സമർപ്പിക്കണം. മഴക്കെടുതി നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനുള്ള പദ്ധതികൾക്കാവശ്യമായ തുക, നിലവിലെ വാർഷികപദ്ധതികളിൽ നടപ്പാവാൻ സാധ്യതയില്ലാത്തതും അടിയന്തര പ്രാധാന്യമില്ലാത്തതുമായ പദ്ധതികൾ ഒഴിവാക്കിക്കൊണ്ട് കണ്ടെത്തണം. പൂർണമായും തകർന്ന റോഡുകൾ, കെട്ടിടങ്ങൾ എന്നിവയുടെ നിർമാണത്തിന് ആവശ്യത്തിന് ഫണ്ടില്ലെങ്കിൽ പ്രത്യേക സാഹചര്യത്തിൽ മെയിൻറനൻസ് ഫണ്ടിൽനിന്ന് തുക ചെലവഴിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല ആസൂത്രണ കമ്മിറ്റി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എ.ഡി.എം ഇ. മുഹമ്മദ് യൂസുഫ്, ആസൂത്രണസമിതി അംഗങ്ങളായ മേയർ ഇ.പി. ലത, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ, കെ.പി. ജയബാലൻ മാസ്റ്റർ, വി.കെ. സുരേഷ് ബാബു, ടി.ടി. റംല, എം. സുകുമാരൻ, പി. ജാനകി, അജിത്ത് മാട്ടൂൽ, സുമിത്ര ഭാസ്കരൻ, കെ.വി. ഗോവിന്ദൻ, ഡി.പി.ഒ കെ. പ്രകാശൻ, തദ്ദേശസ്ഥാപന അധ്യക്ഷന്മാർ, വകുപ്പ് തലവന്മാർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story