Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകെ. സുധാകര​െൻറ ഡ്രൈവർ...

കെ. സുധാകര​െൻറ ഡ്രൈവർ മരിച്ചനിലയിൽ

text_fields
bookmark_border
കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ. സുധാകര​െൻറ ഡ്രൈവർ ചെറുപുഴ പാടിയോട്ടുചാല്‍ സ്വദേശി ടി.വി. പ്രസാദിനെ (37) താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. പ്രമേഹരോഗമുള്ള ഇദ്ദേഹം ബുധനാഴ്ച ൈവകീട്ട് കണ്ണൂർ മാധവറാവു സിന്ധ്യ ആശുപത്രിയിൽ ഡോക്ടറെ കാണിച്ചിരുന്നു. അഡ്മിറ്റ് ചെയ്യാന്‍ ആവശ്യപ്പെെട്ടങ്കിലും മരുന്ന് വാങ്ങി മടങ്ങി. തുടർന്ന് സുധാകര​െൻറ പാറക്കണ്ടിയിലെ ക്യാമ്പ് ഓഫിസായ വീട്ടിലെത്തി ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു. എന്നും പുലര്‍ച്ച എഴുന്നേറ്റ് നടക്കാറുള്ള പ്രസാദ് എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന്‌ വീട്ടിലെ ജോലിക്കാരി വിളിച്ചിട്ടും ഉണര്‍ന്നില്ല. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ജില്ല ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സുധാകര​െൻറ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. തുടർന്ന് പാടിയോട്ടുചാലിൽ കൊണ്ടുപോയി സംസ്‌കരിച്ചു. മാതാവ്: ലക്ഷ്മി. സഹോദരി: പ്രഭാവതി. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പ്രസാദ് കേൻറാണ്‍മ​െൻറ്് ബസ്സ്റ്റാൻഡിലെ വാഹന പാര്‍ക്കിങ് ഫീസ് പിരിവുകാരനായിരുന്നു. അസ്വാഭാവിക മരണത്തിന് ടൗൺ െപാലീസ് കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story