Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകെ.എസ്​.ടി.പി റോഡ്...

കെ.എസ്​.ടി.പി റോഡ് വികസനം: മാടത്തിയിലെ ചെറിയ പാലം ലോകബാങ്ക്​ സംഘം പരിശോധിച്ചു

text_fields
bookmark_border
ഇരിട്ടി: തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി റോഡ് വികസനത്തി​െൻറ ഭാഗമായി മാടത്തിയിലെ ചെറിയ പാലത്തി​െൻറ നിർമിതിയിൽ അപാകതയുണ്ടെന്ന പരാതിയെ തുടർന്ന് ലോകബാങ്കി​െൻറ ഉന്നതതല സംഘം പരിശോധന നടത്തി. നേരത്തെ ഉണ്ടായിരുന്ന ചെറിയപാലം മാറ്റി പുതിയ പാലം നിർമിച്ചപ്പോൾ വേണ്ടത്ര ഉയരം ഉണ്ടായില്ലെന്നും റോഡും പാലവും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗത്തെ താഴ്്ച കാരണം അപകടം ഉണ്ടാകാമെന്ന പരാതിയെ തുടർന്നായിരുന്നു പരിശോധന. പാലത്തി​െൻറ ഇരുഭാഗത്തുമുള്ള റോഡ് ഉയർന്നുനിൽക്കുകയും പാലം താഴ്ന്നുനിൽക്കുകയും ചെയ്യുന്നത് നിർമാണത്തിലെ പിഴവാണെന്നായിരുന്നു പരാതി. പഴശ്ശി സംഭരണിയിൽ വെള്ളം നിറയുമ്പോൾ പാലത്തിൽ വെള്ളം കയറാനുള്ള -------------------സാധ്യതയുണ്ടായിരുന്നു പരാതി. എന്നാൽ, അലൈൻമ​െൻറിൽ നിർദേശിച്ച പ്രകാരമാണ് നിർമാണം നടത്തിയതെന്നും പഴശ്ശി സംഭരണിയിലെ ജലത്തി​െൻറ തോത് കണക്കാക്കിയിട്ടാണ് നിർമാണം പൂർത്തിയാക്കിയതെന്നും കരാർ അധികൃതർ പറഞ്ഞു. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതി​െൻറ ഭാഗമായാണ് ഉന്നതതല സംഘം പരിശോധന നടത്തുന്നത്. ലോകബാങ്കി​െൻറ സുരക്ഷ വിഭാഗത്തിലെ സോണി തോമസ്, കെ.എസ്.ടി.പി റസിഡൻറ് എൻജിനീയർ ശശികുമാർ, എൻജിനീയർ പ്രവിന്ത് എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story