Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2018 10:59 AM IST Updated On
date_range 24 May 2018 10:59 AM ISTഅധ്യാപക ഒഴിവ്
text_fieldsbookmark_border
കാസർകോട്: വിവിധ സ്ഥാപനങ്ങളിൽ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച. ഇരിയണ്ണി ജി.വി.എച്ച്.എസ്.എസില്‍ ഹയര്‍സെക്കൻഡറി വിഭാഗത്തില്‍ വിവിധ വിഷയങ്ങളിലെ ഒഴിവുകളിലേക്ക് ഈ മാസം 28ന് രാവിലെ 11ന് കൂടിക്കാഴ്ച നടത്തും. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകളുമായി ഓഫിസില്‍ ഹാജരാവണം. തൃക്കരിപ്പൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ദിവസവേതനാടിസ്ഥാനത്തിലുള്ള ഒഴിവുകളിലേക്ക് ഈ മാസം 29,30 തീയതികളിൽ രാവിലെ 10ന് എഴുത്തുപരീക്ഷയും കൂടിക്കാഴ്ചയും നടക്കും. ഫോൺ: 04672 211400. മായിപ്പാടി ഡയറ്റ് ലാബ് സ്‌കൂളില്‍ പ്രൈമറി മലയാളം, -കന്നഡ വിഭാഗങ്ങളിലുള്ള ഒഴിവുകളിലേക്ക് ഈ മാസം 25ന് രാവിലെ 10.30 ന് ഡയറ്റ് മായിപ്പാടി ഓഫിസില്‍ കൂടിക്കാഴ്ച നടക്കും. പെര്‍ഡാല ജി.എച്ച്.എസ്.എസില്‍ ദിവസവേതനാടിസ്ഥാനത്തിലുള്ള ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച ഇൗ മാസം 24ന് രാവിലെ 10ന് സ്‌കൂള്‍ ഓഫിസില്‍ നടക്കും. ഫോണ്‍: 04998 285225. പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തിലെ ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച ഈ മാസം 28, 30 തീയതികളിൽ നടക്കും. കൂടുതൽ വിവരങ്ങൾ www.navodayahyd.gov.in, www.jnvkasaragod.org.in എന്ന വെബ്സൈറ്റില്‍. ഉദുമ ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളില്‍ ഹയര്‍സെക്കൻഡറി സ്കൂളിലെ ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച ഈ മാസം 29ന് രാവിലെ 10ന് ഓഫിസില്‍ നടത്തും. ജി.വി.എച്ച്.എസ്.എസ് കാറഡുക്ക സ്കൂളിലെ ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച ഈ മാസം 25ന് രാവിലെ 10ന് സ്‌കൂള്‍ ഓഫിസില്‍ നടക്കും. ബേക്കല്‍ അഗസറഹോള ഗവ.യു.പി സ്‌കൂളിലെ ഒഴിവുകളിലേക്കുള്ള അഭിമുഖം ഈ മാസം 25ന് രാവിലെ 11ന് സ്‌കൂളില്‍ നടക്കും. ഫോണ്‍: 9496247852.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story