Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2018 11:09 AM IST Updated On
date_range 23 May 2018 11:09 AM ISTവ്യാജ ലൈസൻസുമായി മോഷ്ടാവ് വിലസുന്നു; വട്ടംകറങ്ങി പട്ടുവം സ്വദേശി യുവാവ്
text_fieldsbookmark_border
തളിപ്പറമ്പ്: തെൻറ ഡ്രൈവിങ് ലൈസൻസിെൻറ വ്യാജ പകർപ്പ് നൽകി ഹോട്ടലുകളിൽ മുറിയെടുത്ത് മോഷ്ടാവ് വിലസുമ്പോൾ, വട്ടംകറങ്ങുകയാണ് പട്ടുവം സ്വദേശിയായ യുവാവ്. പട്ടുവം കയ്യംതടത്തിൽ താമസിക്കുന്ന ആശ്രമത്ത് രത്നാകരെൻറ മകൻ അമർജിത്തിനാണ് (28) അജ്ഞാത മോഷ്ടാവിെൻറ വിക്രിയയിൽ ജീവിതം തുലക്കേണ്ടിവരുന്നത്. അമർജിത്തിെൻറ പേരിലുള്ള ഡ്രൈവിങ് ലൈസൻസ് നൽകി മോഷ്ടാവ് വിവിധ ഹോട്ടലുകളിൽ മുറിയെടുത്ത് താമസിക്കുകയും ഹോട്ടലിലെ ടി.വി ഉൾപ്പെടെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കുകയും ചെയ്യുകയാണ്. ഇതോടെ അമർജിത്തിനെ തേടി വിവിധ സ്ഥലങ്ങളിൽനിന്ന് പൊലീസ് വീട്ടിലെത്താൻ തുടങ്ങി. നാട്ടുകാർക്കു മുന്നിൽ ഉൾപ്പെടെ സംശയമുനയിലായ യുവാവ് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയിലാണ്. രണ്ട് മാസം മുമ്പ് തിരുവല്ല പൊലീസാണ് അമർജിത്തിനെ തേടി ആദ്യമെത്തിയത്. അമർജിത്തിെൻറ ലൈസൻസിൽ മോഷ്ടാവിെൻറ ഫോട്ടോ പതിച്ചാണ് തട്ടിപ്പ് നടത്തിയത്. തിരുവല്ലയിലെ ലോഡ്ജിൽ മുറിയെടുത്ത് ടെലിവിഷൻ ഉൾപ്പെടെ മോഷ്ടിക്കുകയായിരുന്നുവത്രെ. അമർജിത്തിെൻറ വ്യാജ ലൈസൻസാണ് ഇയാൾ ഉപയോഗിച്ചത്. സംഭവ സമയം ഗൾഫിലായിരുന്ന അമർജിത്ത്, തിരുവല്ല പൊലീസുമായി ബന്ധപ്പെട്ട് സത്യാവസ്ഥ ബോധ്യപ്പെടുത്തി. പിന്നീട്, അമർജിത്ത് നാട്ടിലെത്തി. കഴിഞ്ഞ ഏപ്രിൽ എട്ടിന് തമിഴ്നാട് ഈറോഡ് പൊലീസ് അമർജിത്തിനെ അന്വേഷിച്ച് തളിപ്പറമ്പ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. കഴിഞ്ഞ ദിവസം തിരുവനന്തപുരം കളമശ്ശേരി പൊലീസും ഇയാളെ തേടി വീട്ടിലെത്തി. രണ്ടും നേരത്തേതിന് സമാനമായ കേസുകളാണ്. പൊലീസുകാർക്ക് അമർജിത്തിെൻറ നിസ്സഹായാവസ്ഥ ബോധ്യപ്പെട്ടിട്ടുണ്ട്. ഡ്രൈവിങ് ലൈസൻസിെൻറ കാലാവധി 2016ൽ അവസാനിച്ചതിനെ തുടർന്ന് പുതുക്കാനായി അമർജിത്ത് തളിപ്പറമ്പ് ആർ.ടി ഓഫിസിൽ അപേക്ഷ നൽകിയിരുന്നു. പിന്നീട് പുതുക്കി വാങ്ങുകയും ചെയ്തു. എന്നാൽ, ആർ.ടി ഓഫിസിൽ ഉപേക്ഷിച്ച പഴയ ലൈസൻസ് കൈക്കലാക്കിയ ആളാണ് ഫോട്ടോ മാറ്റി തട്ടിപ്പ് നടത്തുന്നതെന്നാണ് കരുതുന്നത്. വിവിധ ഹോട്ടലുകളിൽനിന്ന് തട്ടിപ്പുകാരെൻറ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് ഉപയോഗിച്ച് അന്വേഷണം നടക്കുകയാണ്. യഥാർഥ പ്രതിയെ പിടികൂടി തെൻറ നിരപരാധിത്വം തെളിയിക്കണമെന്ന ആവശ്യവുമായി അമർജിത്തും തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story