Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആളുകളെ കൊല്ലുന്ന...

ആളുകളെ കൊല്ലുന്ന പ്രത്യയശാസ്ത്രത്തെ നാട് ചര്‍ച്ച ചെയ്യണം ^കെ. സുധാകരന്‍

text_fields
bookmark_border
ആളുകളെ കൊല്ലുന്ന പ്രത്യയശാസ്ത്രത്തെ നാട് ചര്‍ച്ച ചെയ്യണം -കെ. സുധാകരന്‍ മട്ടന്നൂര്‍: കാത്തിരുന്ന് തേടിപ്പിടിച്ച് ആളുകളെ കൊല്ലുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തി​െൻറ അസ്ഥിത്വത്തെ നാടും യുവതലമുറയും ചര്‍ച്ച ചെയ്യണമെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരന്‍. ഷുഹൈബ് എടയന്നൂരി​െൻറ 100ാം രക്തസാക്ഷിത്വ ദിനം, രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം എന്നിവയോടനുബന്ധിച്ച് മട്ടന്നൂര്‍ ബ്ലോക്ക് കെ.എസ്.യു കമ്മിറ്റി, ജവഹര്‍ ബാലജനവേദി ബ്ലോക്ക് കമ്മിറ്റി, ഒ.ഐ.സി.സി കുവൈത്ത് കണ്ണൂര്‍ ജില്ല കമ്മിറ്റി എന്നിവ ചേര്‍ന്ന് സംഘടിപ്പിച്ച അനുമോദന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടി​െൻറ നന്മക്കും പുരോഗതിക്കും വികസനത്തിനും പുതുതലമുറയെ ഭാവി പൗരന്മാരാക്കുന്നതിനുമാണ് രാഷ്ട്രീയം. രാജ്യത്തെ ഓരോ പൗരനെയും സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട സംഘടനകളാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഫര്‍സീന്‍ മജീദ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ 100 കുട്ടികള്‍ക്ക് പഠന കിറ്റ് വിതരണവും മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികള്‍ക്കുള്ള അനുമോദനവും നടന്നു. ഡി.സി.സി പ്രസിഡൻറ് സതീശന്‍ പാച്ചേനി, കെ.പി. പ്രഭാകരന്‍ മാസ്റ്റര്‍, റിജില്‍ മാക്കുറ്റി, വി.പി. അബ്ദുൽ റഷീദ്, മുഹമ്മദ് ബ്ലാത്തൂര്‍, ജംഷീര്‍ പള്ളിവയല്‍, എം.കെ. വരുണ്‍, കെ. അശ്വതി, ഒ.കെ. പ്രസാദ്, വിനീഷ് ചുള്ള്യാന്‍, എം. ദാമോദരന്‍ മാസ്റ്റര്‍, പി. ഫര്‍ഹാന്‍, ഹരികൃഷ്ണന്‍ പാളാട്, അശ്വിന്‍ ആലക്കണ്ടി, ഷമ്മാസ് ഉരുവച്ചാല്‍ എന്നിവര്‍ സംസാരിച്ചു. ദീപേഷ് തില്ലങ്കേരി സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story