Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2018 11:05 AM IST Updated On
date_range 23 May 2018 11:05 AM ISTപഴ വിപണിയിൽ വില ഉയരുന്നു
text_fieldsbookmark_border
കണ്ണൂർ: റമദാൻ വ്രതം തുടങ്ങിയതോടെ പഴവിപണി സജീവമായെങ്കിലും വിലയിൽ നേരിയ വർധന. ഫലവർഗങ്ങളുടെ ലഭ്യതക്കുറവ് വിപണിയെ സാരമായി ബാധിക്കുന്നുണ്ട്. ആഭ്യന്തര പഴങ്ങളുടെ സ്ഥാനത്ത് കൂടുതൽ വിദേശ പഴങ്ങൾ എത്തുകയാണ്. ഇന്ത്യൻ ഫലവർഗങ്ങൾ നന്നേ കുറവാണ്. ഇതാണ് വില കൂടുതലിന് കാരണം. കടുത്ത വേനലിനിടെ എത്തിയ നോമ്പ് കാലത്ത് താരങ്ങളായി തണ്ണിമത്തനും പൈനാപ്പിളുമാണെങ്കിലും മറ്റു പഴങ്ങൾക്കും ആവശ്യക്കാരേറെയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പലതിനും അഞ്ച്, 10 രൂപയുടെ വർധനയാണ്. ആപ്പിളിനാണ് വൻ വില. 180 മുതൽ 200 വരെയാണ് ആപ്പിൾ കിലോക്ക് വില. അമേരിക്ക, ന്യൂസിലൻഡ് ആപ്പിളുകളാണ് വിപണി ൈകയടക്കിയത്. കഴിഞ്ഞ മാസം വരെ ചൈനീസ് ആപ്പിൾ വിപണിയിലുണ്ടായിരുന്നു. 120 മുതൽ 140 വരെയായിരുന്നു കിലോവിന്. ചൈനയിൽ നിന്നുള്ള ഇറക്കുമതി കേന്ദ്രസർക്കാർ വിലക്കിയതോടെയാണ് മറ്റ് വിദേശ ആപ്പിളുകൾ ആധിപത്യം സ്ഥാപിച്ചത്. റമദാൻ കാലത്ത് ഏറെ ആവശ്യക്കാരുള്ള ൈപനാപ്പിളിനും വൻ വിലയാണ്. കൃഷി സീസൺ കഴിഞ്ഞതാണ് ഇതിന് കാരണം. 55 മുതൽ 65 വരെയാണ് പൈനാപ്പിൾ വില. മൂവാറ്റുപുഴ, വാഴക്കുളം എന്നിവിടങ്ങളിൽനിന്നാണ് പൈനാപ്പിൾ കൂടുതലായി വിപണിയിലെത്തുന്നത്. ആറളം ഫാമിൽ നിന്നുള്ള പൈനാപ്പിളും എത്തുന്നുണ്ട്. ഒാറഞ്ചിനും വൻ വിലയാണ്, 80-90 രൂപ. വിദേശ ഒാറഞ്ചായ സിട്രസിനും ഇതേ വിലയാണ്. നോമ്പ് കാലത്ത് ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന തണ്ണിമത്തനും ഡിമാൻഡാണ്. ഇത്തവണ കർണാടകയിൽ നിന്നാണ് തണ്ണിമത്തൻ വിപണിയിലെത്തിയത്. സാധാരണ ഇവ തമിഴ്നാട്ടിലെ ദിണ്ഡിഗലിൽ നിന്നും െചന്നൈയിൽ നിന്നുമാണ് വിപണിയിലെത്താറുള്ളത്. എന്നാൽ, തമിഴ്നാട്ടിൽ സീസൺ അല്ലാത്തതിനാൽ തണ്ണിമത്തൻ വരുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. തണ്ണിമത്തൻ കിലോക്ക് 25-30 രൂപവരെ ഈടാക്കുന്നുണ്ട്. മാങ്ങയാണ് സുലഭമായി കിട്ടാനുള്ളത്. സീസൺ കഴിഞ്ഞതോടെ നാടൻ മാങ്ങ നന്നേ കുറവാണ്. ആന്ധ്ര വെങ്ങരപ്പള്ളി മാങ്ങയാണ് സുലഭം. ഒപ്പം അൽഫോൺസ്, ആപ്പൂസ്, നീലം എന്നിവയുമുണ്ട്. 55-60 രൂപയാണ് വില. കഴിഞ്ഞ വർഷത്തെ വിലയിൽ തന്നെയാണ് മാങ്ങ. മുസമ്പി, ഷമാം എന്നിവയും വിലയിൽ കാര്യമായ മാറ്റമില്ലാതെ നിൽക്കുന്നു. ജൂൺ അവസാനമാകുന്നതോടെയേ പഴവർഗങ്ങളുടെ വിലയിൽ കുറവ് വരുകയുള്ളൂവെന്ന് വ്യാപാരികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story