Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2018 11:05 AM IST Updated On
date_range 23 May 2018 11:05 AM ISTകൊട്ടിയൂർ വൈശാേഖാത്സവത്തിന് 27ന് തുടക്കം
text_fieldsbookmark_border
കേളകം: കൊട്ടിയൂർ വൈശാേഖാത്സവത്തിന് മേയ് 27ന് നെയ്യാട്ടത്തോടെ തുടക്കമാവുമെന്ന് ദേവസ്വം അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 22ന് നീരെഴുന്നള്ളത്ത്, 27ന് നെയ്യാട്ടം, 28ന് ഭണ്ഡാരം എഴുന്നള്ളത്ത്, ജൂൺ നാലിന് തിരുവോണം ആരാധന, അഞ്ചിന് ഇളനീർവെപ്പ്, ആറിന് അഷ്ടമി ആരാധന, ഇളനീരാട്ടം. ഒമ്പതിന് രേവതി ആരാധന, 13ന് രോഹിണി ആരാധന, 15ന് തിരുവാതിര ചതുശ്ശതം,16ന് പുണർതം ചതുശ്ശതം, 17ന് ആയില്യം ചതുശ്ശതം, 18ന് മകം കലംവരവ്. 19, 20 തീയതികളിൽ കലപൂജ. 21ന് അത്തം ചതുശ്ശതം, വാളാട്ടം, 22ന് തൃക്കലശാട്ടോടെ ഉത്സവം സമാപിക്കും. മേയ് 28ന് അർധരാത്രി ഭണ്ഡാര എഴുന്നെള്ളത്തിനുമുമ്പും ജൂൺ 18 മകംനാൾ ഉച്ച ശീവേലിക്കുശേഷവും സ്ത്രീകൾക്ക് അക്കെര ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരിക്കില്ല. ചെയർമാൻ തിട്ടയിൽ ബാലൻ നായർ, ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസർ ഒ.വി. രാജൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story