Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2018 11:03 AM IST Updated On
date_range 23 May 2018 11:03 AM ISTചലച്ചിത്രോത്സവ ലോഗോ പ്രകാശനം
text_fieldsbookmark_border
പയ്യന്നൂർ: കേരള ചലച്ചിത്ര അക്കാദമി ജൂൺ ഒമ്പത് മുതൽ 13 വരെ പയ്യന്നൂരിൽ സംഘടിപ്പിക്കുന്ന പത്താമത് ദേശീയ ചെയ്തു. പയ്യന്നൂർ പബ്ലിക് ലൈബ്രറി ഹാളിൽ നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ, നടൻ വി.പി. രാമചന്ദ്രന് നൽകി പ്രകാശനം നിർവഹിച്ചു. കെ.പി. മധു അധ്യക്ഷതവഹിച്ചു. കെ. പ്രേമചന്ദ്രൻ, ചലച്ചിത്ര അക്കാദമി പ്രതിനിധികളായ വിമൽ, റിജോയ് എന്നിവർ സംസാരിച്ചു. എ.വി. രഞ്ജിത്ത് സ്വാഗതവും കെ. ശിവകുമാർ നന്ദിയും പറഞ്ഞു. പയ്യന്നൂർ പബ്ലിക് ലൈബ്രറിയിൽ സംഘാടകസമിതി ഓഫിസ് ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 9.30ന് സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ഇന്ദ്രൻസ് നിർവഹിക്കും. രാജധാനി തിയറ്റർ കോംപ്ലക്സിലെ രണ്ട് തിയറ്ററുകളിലായാണ് ചലച്ചിത്രോത്സവം. മുപ്പതോളം സിനിമകൾ പ്രദർശിപ്പിക്കും. രജിസ്ട്രേഷൻ ഉദ്ഘാടനവും ചൊവ്വാഴ്ച നടക്കും. 200 രൂപയാണ് ഡെലിഗേറ്റ് ഫീ. വിദ്യാർഥികൾക്ക് 100 രൂപ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story