Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2018 11:03 AM IST Updated On
date_range 23 May 2018 11:03 AM ISTനിപ വൈറസ്: ജില്ലയിൽ കനത്ത ജാഗ്രത
text_fieldsbookmark_border
കണ്ണൂർ: നിപ വൈറസ് ബാധയേറ്റ് കോഴിക്കോട് ജില്ലയിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ കനത്ത ജാഗ്രത പാലിക്കാൻ തീരുമാനം. ജില്ല മെഡിക്കൽ ഒാഫിസറുടെ സാന്നിധ്യത്തിൽ ചേർന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തി. മരണം റിപ്പോർട്ട് ചെയ്ത പേരാമ്പ്ര മേഖലയുമായി അടുത്ത ബന്ധം പുലർത്തുന്ന തലശ്ശേരി മേഖലയിലെ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും പനിയുമായി വരുന്നവരെ കൂടുതൽ നിരീക്ഷിക്കും. ജില്ല ആശുപത്രിയിൽ പുതിയ രോഗ മുൻകരുതൽ നടപടിയായി പ്രത്യേക വാർഡ് തുറന്നു. തലശ്ശേരി ജനറൽ ആശുപത്രിയിലും വാർഡ് ഒരുക്കും. സംശയിക്കുന്നവരെ ഇവിടെ കിടത്തി നിരീക്ഷിക്കാനാണ് നിർദേശം. കോഴിക്കോട് ജില്ല അതിർത്തി പ്രദേശങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളിലും പെരിങ്ങളം, ചൊക്ലി, പന്ന്യന്നൂർ, കൊളവല്ലൂർ േമഖലകളിലും പ്രത്യേക സംവിധാനം ഒരുക്കുന്നുണ്ട്. ആരോഗ്യ പ്രവർത്തകരുടെ പ്രത്യേക യോഗം മേഖലതലത്തിൽ േചർന്ന് പ്രതിരോധ പ്രവർത്തനത്തിെൻറ ജാഗ്രത നിർദേശങ്ങൾ നൽകാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story