Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസുഹൃത്തുക്കളുടെ...

സുഹൃത്തുക്കളുടെ വിയോഗം നാടി​െൻറ​ തേങ്ങലായി

text_fields
bookmark_border
തലശ്ശേരി: വടകര കൈനാട്ടിയിൽ വാഹനാപകടത്തിൽ നാല് യുവാക്കൾ മരിച്ച വാർത്ത തലശ്ശേരിക്കടുത്ത കുറിച്ചിയിൽ പ്രദേശത്തെ നടുക്കി. തിങ്കളാഴ്ച രാത്രി വാർത്ത പരന്നതോടെ കേട്ടവരാർക്കും വിശ്വസിക്കാനായില്ല. അടുത്ത സുഹൃത്തുക്കളും അയൽവാസികളുമായ അഞ്ചുപേർ കാറിൽ ഒരുമിച്ച് വടകരയിലേക്ക് യാത്ര തിരിച്ചതായിരുന്നു. പെരുന്നാളിന് വടകരയിൽ സീസൺ വ്യാപാരം തുടങ്ങണമെന്ന ലക്ഷ്യത്തോടെ കട നോക്കാൻ പുറപ്പെട്ടതായിരുന്നു. കൈനാട്ടിയിൽ എത്തിയപ്പോഴേക്കും ഇവർ സഞ്ചരിച്ച കാറിൽ ലോറി ഇടിക്കുകയായിരുന്നു. കുറിച്ചിയിൽ മഷ്ക്കൂർ വീട്ടിൽ ഇസ്മായിലി​െൻറ മകൻ അനസ് (19), റൂഫിയ മൻസിലിൽ നൗഷാദി​െൻറ മകൻ നിഹാൽ (18), പറയങ്ങാട്ട് ഹൗസിൽ ഹാരിസി​െൻറ മകൻ സഹീർ (18), സുലൈഖ മഹലിൽ മുഹമ്മദ് ഇഖ്ബാലി​െൻറ മകൻ മുഹമ്മദ് തലത്ത് (20) എന്നിവരാണ് മരിച്ചത്. മൂന്നുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം. ഒരാളുടെ ഡ്രൈവിങ് ലൈസൻസിൽനിന്നാണ് മരിച്ചവർ തലശ്ശേരിക്കാരാണെന്ന് പെെട്ടന്ന് തിരിച്ചറിയാനായത്. ദുരന്തമുണ്ടായ ഉടൻ നാട്ടിൽ വിവരമെത്തിയെങ്കിലും സ്ഥിരീകരണത്തിനായി പിന്നെയും കാത്തിരിക്കേണ്ടിവന്നു. യുവാക്കളുടെ ഖബറടക്കം പോസ്റ്റ്മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story