Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 10:47 AM IST Updated On
date_range 21 May 2018 10:47 AM ISTആവിക്കരയിൽ 33 കെ.വി സബ്സ്റ്റേഷൻ സ്ഥാപിക്കണം
text_fieldsbookmark_border
കാഞ്ഞങ്ങാട്: ആവിക്കരയിൽ 33 കെ.വി സബ്സ്റ്റേഷൻ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വൈദ്യുതി ബോർഡ് ചെയർമാൻ എൻ.എസ്. പിള്ളക്ക് നാഷനൽ ഹ്യുമൻറൈറ്റ്സ് മിഷൻ ജില്ല പ്രസിഡൻറ് എ. ഹമീദ് ഹാജിയുടെ നേതൃത്വത്തിൽ നിവേദനം നൽകി. വോൾട്ടേജ് ക്ഷാമം മൂലം ദുരിതമനുഭവിക്കുന്ന തീരദേശമേഖലയിലെ ജനങ്ങളുടെ ആവശ്യം പരിഗണിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് മുതൽ പടന്നക്കാട് വരെ തീരദേശ മേഖലയിലുള്ളവർ വൈദ്യുതിക്കായി ഇപ്പോൾ ആശ്രയിക്കുന്നത് ചിത്താരി, കാഞ്ഞങ്ങാട് സെക്ഷനുകളിൽനിന്ന് ഭൂഗർഭ കേബിൾ വഴിയെത്തുന്ന 11 കെ.വി ഫീഡറിൽനിന്നുള്ള വൈദ്യുതിയാണ്. കോട്ടച്ചേരി റെയിൽവേ മേൽപാലം യാഥാർഥ്യമാകുന്നതോടെ തീരദേശ മേഖലകളിൽ വീടുകളും വ്യാപാരസ്ഥാപനങ്ങളും വർധിക്കാനിടയുണ്ടെന്നും ഇതോടെ വൈദ്യുതി ആവശ്യവും വർധിക്കുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story