Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 10:47 AM IST Updated On
date_range 21 May 2018 10:47 AM ISTറോളർ സ്കേറ്റിങ്: അന്താരാഷ്ട്ര നിലവാരമുള്ള റിങ് നിർമിക്കണം
text_fieldsbookmark_border
കാഞ്ഞങ്ങാട്: റോളർ സ്കേറ്റിങ് പരിശീലനത്തിനും മത്സരത്തിനും അന്താരാഷ്ട്ര നിലവാരമുള്ള ബാങ്ക്ട്രാക് റോളർ സ്കേറ്റിങ് റിങ് നിർമിക്കാൻ സർക്കാറും സ്പോർട്സ് കൗൺസിലും നടപടിയെടുക്കണമെന്ന് കേരള റോളർ സ്കേറ്റിങ് അസോസിയേഷൻ സംസ്ഥാന വാർഷിക യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സബ്ജൂനിയർ, ജൂനിയർ, സീനിയർ ചാമ്പ്യൻഷിപ് ഒക്ടോബർ, നവംബർ മാസങ്ങളിൽ നടത്താൻ യോഗം തീരുമാനിച്ചു. ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ പ്രേം ഉദ്ഘാടനം ചെയ്തു. സീനിയർ വൈസ് പ്രസിഡൻറ് ബി.വി.എൻ. റെഡ്‌ഢി അധ്യക്ഷത വഹിച്ചു. കെ. ശശിധരൻ, പി. മോഹൻദാസ്, എം.വി. പ്രതീഷ്, പ്രഫ. പ്രേംജി ഐസക്ക്, പി.ആർ. ബാലഗോപാൽ, ഷേർളി വർഗീസ്, ഡോ. എൻ. മീരഭായി, പള്ളം നാരായണൻ, ആർ. പ്രസന്നകുമാർ, ഡി. ഗോകുൽദാസ്, പ്രകാശൻ, എസ്. ബിജു, സജിത് ലാൽ, സിദ്ധാർഥ്, പി.എം. ഭാഗ്യരാജ്, റോയി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story