Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഐ.ടി മിഷന്‍ സ്​റ്റാൾ...

ഐ.ടി മിഷന്‍ സ്​റ്റാൾ ആധാർ കാർഡ് തിരുത്താം; ദുരിതാശ്വാസത്തിന്​ അപേക്ഷിക്കാം

text_fields
bookmark_border
കാഞ്ഞങ്ങാട്: ആധാർ കാർഡിലെ തെറ്റുകൾ തിരുത്താനും ഫോേട്ടാ പുതുക്കാനും സർക്കാർ രേഖകൾക്ക് അപേക്ഷ നൽകാനും ഒാഫിസുകളും അക്ഷയ കേന്ദ്രങ്ങളും കയറിയിറങ്ങേണ്ട. കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് ആരംഭിച്ച 'കാസർകോട് പെരുമ' പ്രദർശന വിപണന മേളയിലെ ഐ.ടി മിഷന്‍ സ്റ്റാളിൽ സർക്കാർ സേവനങ്ങൾ വിരൽതുമ്പിൽ ലഭ്യമാക്കാനുള്ള സംവിധാനങ്ങളുണ്ട്. വിവിധ മേഖലകളുമായി ബന്ധപ്പെട്ട 87 സര്‍ക്കാര്‍ സേവനങ്ങള്‍ ഇവിടെ നിമിഷങ്ങള്‍ക്കുള്ളില്‍ ലഭിക്കും. ആധാര്‍ എൻറോള്‍മ​െൻറ് തെറ്റുതിരുത്തല്‍, അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ ആധാര്‍ എൻറോള്‍മ​െൻറ് എന്നിവക്കൊപ്പം പാന്‍കാര്‍ഡുമായും റേഷന്‍ കാര്‍ഡുമായും ആധാര്‍ ബന്ധിപ്പിക്കാനും സൗകര്യമുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സൗജന്യമായി അപേക്ഷ നല്‍കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ആധാര്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ ചികിത്സാരേഖ എന്നിവയുമായാണ് ദുരിതാശ്വാസ നിധിയിലേക്ക് അപേക്ഷിക്കാന്‍ എത്തേണ്ടത്. പട്ടികജാതി- പട്ടികവർഗ വിഭാഗത്തിൽപെട്ടവര്‍ക്കുള്ള ഗ്രാൻറുകൾക്ക് അപേക്ഷിക്കാനും വില്ലേജ് ഓഫിസ്, പഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിൽനിന്ന് ലഭിക്കേണ്ട വിവിധ രേഖകള്‍ക്ക് സൗജന്യമായി അപേക്ഷിക്കാനും സൗകര്യമുണ്ട്. സ്റ്റാര്‍ട്ടപ്പ് മേഖലയെ സംബന്ധിച്ച് സംശയനിവാരണങ്ങള്‍ക്കും വിവരങ്ങള്‍ക്കുമായി പ്രത്യേകവിഭാഗം പ്രവര്‍ത്തിക്കുന്നു. പൊതുജനങ്ങള്‍ക്ക് ദിവസവും 300 മെഗാബൈറ്റ് വരെ ഉപയോഗിക്കാവുന്ന രീതിയില്‍ കെ വൈഫൈ എന്ന പേരില്‍ സൗജന്യ വൈഫൈ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഐ.ടി മിഷന്‍ ജില്ല പ്രോജക്ട് മാനേജര്‍ ശ്രീരാജ് പി. നായരുടെ നേതൃത്വത്തിലുള്ള ആധാര്‍ ഓപറേറ്റര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും വിദഗ്ധസംഘമാണ് സേവനങ്ങള്‍ ലഭ്യമാക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story