Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 10:45 AM IST Updated On
date_range 21 May 2018 10:45 AM ISTപായത്ത് 250 ഏക്കറിൽ കരനെൽ കൃഷി
text_fieldsbookmark_border
വിത്തിടൽ ജില്ല കലക്ടർ മിർ മുഹമ്മദലി നിർവഹിച്ചു ഇരിട്ടി: ജില്ലയിലെ ഏറ്റവും വലിയ കരനെൽ കൃഷിക്ക് പായം പഞ്ചായത്തിൽ തുടക്കമായി. 250 ഏക്കറോളം സ്ഥലത്താണ് കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ മുഖേന പദ്ധതി നടപ്പാക്കുന്നത്. കൃഷിക്കാവശ്യമായ വിത്തും വളവും പഞ്ചായത്തിെൻറ നേതൃത്വത്തിൽ കൃഷിഭവൻ നൽകും. മട്ട ത്രിവേണിയിന വിത്തുകളാണ് വിതക്കുന്നത്. തൃശൂർ മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽനിന്ന് 600 ക്വിൻറൽ വിത്ത് ഇതിനായി എത്തിച്ചിട്ടുണ്ട്. 20 ടൺ നെല്ലുൽപാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. വിളമനയിൽ ജില്ല കലക്ടർ മിർ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എൻ. അശോകൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി - ബാബു ജോസഫ്, പവിത്രൻ കരിപ്പായി, വി.കെ. സുനീഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story