Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൈത്തറി ഡിസൈൻ...

കൈത്തറി ഡിസൈൻ വസ്​ത്രങ്ങളുമായി നിഫ്​റ്റ്​ വിദ്യാർഥികള​ുടെ സ്​റ്റാർട്ടപ്​ സംരംഭം

text_fields
bookmark_border
കണ്ണൂർ: കൈത്തറിയുടെ വിവിധ മോഡൽ ഡിസൈൻ തുണിത്തരങ്ങളുമായി നിഫ്റ്റ് വിദ്യാർഥിനികളുടെ സ്റ്റാർട്ടപ് സംരംഭമായ സൂയി. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കലക്ടറേറ്റ് മൈതാനത്ത് നടക്കുന്ന പൊൻകതിർ മെഗാ എക്സിബിഷ​െൻറ ഭാഗമായി നടന്ന ചടങ്ങിൽ പുതിയ ബ്രാൻഡി​െൻറ ലോഞ്ചിങ് പി.കെ. ശ്രീമതി എം.പി നിർവഹിച്ചു. ധർമശാലയിൽ പ്രവർത്തിക്കുന്ന നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിലെ പൂർവ വിദ്യാർഥികളായ കൃഷ്ണയും ഹിബയും ചേർന്നാണ് കണ്ണൂരി​െൻറ കൈത്തറി പാരമ്പര്യത്തെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ സ്റ്റാർട്ടപ് സംരംഭത്തിന് തുടക്കമിട്ടത്. പഠനത്തിനു പിന്നാലെ കാമ്പസ് ഇൻറർവ്യൂവിലൂടെ ലഭിച്ച ബംഗളൂരുവിലെ ഫാഷൻ ഡിസൈൻ രംഗത്തെ ജോലി വേണ്ടെന്നുവെച്ച് ഇരുവരും കൈത്തറി ഉപയോഗിച്ച് ഡിസൈൻ വസ്ത്രങ്ങൾ വിപണിയിലെത്തിക്കുക എന്ന ആശയത്തിലേക്ക് കടക്കുകയായിരുന്നു. ഓൺലൈനിലൂടെ മാത്രമാണ് നിലവിൽ സൂയി തുണിത്തരങ്ങൾ വിപണിയിലെത്തുന്നത്. www.suesteore.com എന്ന വെബ്സൈറ്റിലൂടെയും www.w.facebook.com/sueecloting എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയും suee_brand എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയും സൂയിയുടെ കൈത്തറി ഉൽപന്നങ്ങൾ സ്വന്തമാക്കാൻ കഴിയും. ബ്രാൻഡ് ലോഞ്ചിങ്ങിനു ശേഷം സ്റ്റാർട്ടപ് സംരംഭകർ പ്രത്യേകമായി രൂപകൽപന ചെയ്ത കൈത്തറി വസ്ത്രങ്ങൾ അണിഞ്ഞ് നിഫ്റ്റിലെ വിദ്യാർഥികൾ അവതരിപ്പിച്ച ഫാഷൻ ഷോയും വേദിയിൽ അരങ്ങേറി. സൂയി ഡിസൈൻ വസ്ത്രവുമണിഞ്ഞ് വേദിയിലെത്തിയ നാലര വയസ്സുകാരി ദേവ്ന വിനോദും സദസ്സി​െൻറ കൈയടി നേടി. ചടങ്ങിൽ മേയർ ഇ.പി. ലത, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story