Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസർഗാത്മക എഴുത്തുകാരുടെ...

സർഗാത്മക എഴുത്തുകാരുടെ രചനകളിൽ ദേശത്തി​െൻറ മനസ്സുണ്ടാകും -^വൈശാഖൻ

text_fields
bookmark_border
സർഗാത്മക എഴുത്തുകാരുടെ രചനകളിൽ ദേശത്തി​െൻറ മനസ്സുണ്ടാകും --വൈശാഖൻ മാഹി: പുരോഗതിയുടെ അതിർവരമ്പുകളുടെ ഭാഗമായാണ് ദേശമുണ്ടാകുന്നതെന്നും സർഗാത്മക എഴുത്തുകാരുടെ രചനകളിൽ ദേശത്തി​െൻറ മനസ്സുണ്ടാകുമെന്നും കേരള സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ പറഞ്ഞു. എഴുത്തും ദേശവും സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. എം. മുകുന്ദൻ വരച്ചുകാട്ടിയ മയ്യഴി വായനക്കാരെ സംബന്ധിച്ച് സ്വപ്നഭൂമികയാണ്. എന്നാൽ, എല്ലാവരെയും നിരാശപ്പെടുത്തിക്കൊണ്ടാണ് പുതിയ മയ്യഴി നിലനിൽക്കുന്നതെന്ന് മോഡറേറ്ററായ സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി. മോഹനൻ പറഞ്ഞു. എഴുത്തുകാരെ രൂപപ്പെടുത്തുന്നതിൽ ദേശത്തി​െൻറ പങ്ക് ഏറെ വലുതാണെന്ന് അക്കാദമി വൈസ് പ്രസിഡൻറ് ഖദീജ മുംതാസ് പറഞ്ഞു. ജനിച്ചുവീണ ദേശവും പിന്നീടെത്തിയ ദേശവും മുകുന്ദൻ ഒരേ പോലെ ത​െൻറ കഥകളിൽ അവതരിപ്പിച്ചിട്ടുണ്ട്. മലയാളിയല്ലാതെ സ്വന്തം നാടി​െൻറ അസ്തിത്വത്തെ ഇത്രയും തള്ളിപ്പറയുന്ന വേറെ നാട്ടുകാരുണ്ടാകില്ലെന്നും അവർ പറഞ്ഞു. ദേശത്തെ ഒരു പ്രത്യേകരീതിയിൽ എഴുതേണ്ടതെങ്ങനെയെന്ന് വ്യക്തമാക്കുന്ന കഥകളുണ്ടായത് മയ്യഴിയിൽ നിന്നാണെന്ന് അശോകൻ ചരുവിൽ പറഞ്ഞു. ഭാവനാദേശവും ഭൗതികദേശവും വ്യത്യസ്തമാണ്. വായന ദേശാന്തര സഞ്ചാരമാണ്. ദേശങ്ങളെക്കുറിച്ചുള്ള അറിവ് നൽകാൻ സാഹിത്യത്തിന് കഴിയുമെന്ന് ഡോ. എസ്. ശാരദക്കുട്ടി പറഞ്ഞു. പ്രതികരിക്കുന്ന സ്ത്രീ കഥാപാത്രങ്ങളില്ലാത്തതിനാലാണ് മധ്യവർഗത്തിനെന്നും എം.ടി ആരാധ്യനായതെന്ന് ഡോ. പി. പവിത്രൻ പറഞ്ഞു. പി.എൻ. ഗോപീകൃഷ്ണൻ, ഡോ. പീയൂഷ് മണിയമ്പത്ത് എന്നിവരും സെമിനാറിൽ സംബന്ധിച്ചു. പുതുച്ചേരി നിയമസഭ മുൻ െഡപ്യൂട്ടി സ്പീക്കർ പി.കെ. സത്യാനന്ദൻ സ്വാഗതവും വിനയൻ പുത്തലത്ത് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story