Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 10:32 AM IST Updated On
date_range 21 May 2018 10:32 AM ISTമാലിന്യനിക്ഷേപം പിടികൂടി
text_fieldsbookmark_border
പെരിങ്ങത്തൂർ: അർധരാത്രിയിൽ മാലിന്യനിക്ഷേപം നടത്തുന്ന സംഘത്തെ പിടികൂടി. പാനൂർ നഗരസഭയിലെ 14ാം വാർഡിലെ കാരപ്പൊയിൽ വയലിലാണ് മാലിന്യം കൊണ്ടിട്ടത്. തുടർച്ചയായ ദിവസങ്ങളിൽ മാലിന്യശേഖരം വർധിക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ പാനൂർ നഗരസഭ കൗൺസിലർ കെ. ബാലെൻറ നേതൃത്വത്തിൽ പ്രദേശത്ത് കാവലിരിക്കുകയും തുടർന്ന് മാലിന്യമിടുന്നവരെ പിടികൂടുകയുമായിരുന്നു. ടോയ്ലറ്റ്, പ്ലാസ്റ്റിക്, അഴുകിയ ഭക്ഷണവസ്തുക്കൾ തുടങ്ങിയ മാലിന്യശേഖരമാണ് മൂന്നുദിവസങ്ങളിലായി ഇവിടെ വാഹനങ്ങളിൽ കൊണ്ടിട്ടത്. പാനൂരിലെ സ്വകാര്യസ്ഥാപനങ്ങളാണ് കരാറടിസ്ഥാനത്തിൽ തങ്ങളെ മാലിന്യമേൽപിച്ചതെന്ന് മാലിന്യംകൊണ്ടുവന്നവർ പറഞ്ഞു. പെരിങ്ങളം ഹെൽത്ത് ഇൻസ്പെക്ടർ മഹേഷ് കൊളോറ സ്ഥലത്തെത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story